ഇന്ത്യയുടെ പാരമ്പര്യത്തിൽ ജനിച്ച്, അമേരിക്കയിലെ ഭീമൻ കോർപറേറ്റുകളുടെ ചുക്കാൻ പിടിക്കുന്നവരുടെ ലിസ്റ്റെടുത്താൽ, നടെല്ല, പിച്ചൈ, നരസിംഹൻ എന്നിങ്ങനെ നീളും. അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ CEO മാരായി പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ പരിചയപ്പെടാം.
IIT-ഖരഗ്പൂരിൽ നിന്നും ബിരുദം പൂർത്തിയാക്കി 2015 ൽ ഗൂഗിളിന്റെ CEO ആയ വ്യക്തിയാണ് സുന്ദർ പിച്ചൈ. ഗൂഗിളിന്റെ കോ-ഫൗണ്ടറായ ലാറി പേജിനു പകരക്കാരനായാണ് പിച്ചൈ ആ സ്ഥാനം കൈവരിച്ചത്. ചെന്നൈയിലാണ് പിച്ചൈയുടെ ജനനം. Google ക്രോമിന്റെയും OS ന്റെയും പ്രോഡക്റ്റ് മാനേജ്മെന്റിനെയും നയിച്ച പിച്ചൈ, 2020 ൽ ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആൽഫബെറ്റിന്റെ CEO ആയി മാറുകയും ചെയ്തു.
ബോംബെ IIT യിലും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം പൂർത്തിയാക്കി 2021 November 29 നു ട്വിറ്ററിന്റെ CEO പദവിയിലെത്തിയ Parag Agrawal , രാജസ്ഥാനിലെ അജ്മേർ സ്വദേശിയാണ്. 2017 തൊട്ട് ട്വിറ്ററിൽ ചീഫ് റെഹനോളജി ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്.
1992 ൽ എഞ്ചിനീയർ ആയി Microsoft ൽ ജോയിൻ ചെയ്ത സത്യ നടെല്ല, 2014 ൽ കമ്പനിയുടെ CEO ആയി സ്ഥാനം ഏറ്റെടുത്തു. ഹൈദരാബാദ് കാരനായ അദ്ദേഹം, Microsoft Office, Xbox Live, Azure cloud തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ ആദ്യ പതിപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കമ്പനിയുടെ CEO ആയതിനു ശേഷം ഹാക്കത്തോൺ എന്ന ആശയം കൊണ്ടുവന്നതും നടെല്ലയാണ്.
Desktop Publishing ഇൻഡസ്ട്രിയായ അഡോബിന്റെ CEO ആണ് ഹൈദരാബാദ് സ്വദേശിയായ ശാന്തനു നാരായൺ. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി 2 വർഷം പ്രവർത്തിച്ചതിനു ശേഷം 2007 മുതൽ കമ്പനിയുടെ CEO യും ചെയർമാനും പ്രെസിഡന്റുമായി പ്രവർത്തിക്കുകയാണ് അദ്ദേഹം. ഹൈദരാബാദിലെ Osmania യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം അമേരിക്കയിലാണ് അദ്ദേഹം ഉപരി പഠനം നടത്തിയത്. ആപ്പിളിൽ ജോലി നോക്കുന്ന സമയത്ത്, Pictra Inc. എന്ന സോഫ്റ്റ്വെയറും നാരായൺ സ്ഥാപിച്ചു. 1998 ലാണ് അദ്ദേഹം Adobeൽ സീനിയർ വൈസ് പ്രസിഡന്റായി ഉദ്യോഗം ആരംഭിക്കുന്നത്.
2020 ൽ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും IBM എന്ന ടെക് ജയന്റിന്റെ CEO ആയ വ്യക്തിയാണ് അരവിന്ദ് കൃഷ്ണ. ആന്ധ്രാപ്രദേശിൽ ജനിച്ചു വളർന്ന അദ്ദേഹം, IIT-കാൺപൂരിൽ നിന്നാണ് ബിരുദം നേടിയത്. റെഡ് ഹാറ്റ് എന്ന ടെക്നോളജി Firm ൽ നിന്നും ആനന്ദിന് ലഭിച്ച ഡീൽ, കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു.
ഒരു ഗ്ലോബൽ കമ്പനിയുടെ CEO സ്ഥാനത് എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് ലീന നായർ. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസ് ആയ Chanel കമ്പനിയുടെ CEO ആയി 2021 ലാണ് ലീന സ്ഥാനമേൽക്കുന്നത്. ഷാനലിന്റെ ചരിത്രത്തിലെ ആദ്യ വനിതാ CEO യുമാണ് ലീന നായർ. മഹാരാഷ്ട്രയിൽ ജനിച്ച ഇവർ, യൂണിലിവറിന്റെ HR ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ ട്രെയിനി ആയി കരിയർ ആരംഭിച്ച ലീന, ഇപ്പോൾ ബ്രിട്ടീഷ് Citizen ആണ്.
2023 ഏപ്രിൽ തൊട്ട് മൾട്ടിനാഷണൽ കോഫി ഹൗസ് ആയ സ്റ്റാർബക്ക്സിന്റെ CEO സ്ഥാനം ഏൽക്കാനിരിക്കുകയാണ് Laxman Narasimhan എന്ന പൂനെക്കാരൻ. കമ്പനിയെ കുറിച്ച് കൂടുതൽ അറിഞ്ഞതിനു ശേഷം അദ്ദേഹം അടുത്ത വർഷം സ്ഥാനമേറ്റെടുക്കും. 2019 ൽ അദ്ദേഹം Reckitt ൽ CEO ആയി പ്രവർത്തിച്ചിരുന്നു. അതിനു മുൻപ്, PepsiCo യിലെ ചീഫ് കൊമേർഷ്യൽ ഓഫീസറുമായിരുന്നു നരസിംഹൻ.
Indian-origin CEOs at the helm of American cos.