ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല 2024 മുതൽ പ്രതിവർഷം 50,000 സെമി ഇലക്ട്രിക് ട്രക്കുകൾ നിർമിക്കാൻ പദ്ധതിയിടുന്നു. അടുത്ത വർഷം മുതൽ സെമി ട്രക്ക് നിർമാണം വർദ്ധിപ്പിക്കുമെന്ന് ടെസ്‌ല CEO ഇലോൺ മസ്‌ക് പറഞ്ഞു. ടെസ്‌ലയുടെ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകളാണ് സെമി. സെമി ഡെലിവറി ഡിസംബർ 1 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവില്‍ യുഎസിലെ ക്ലാസ് 8 ട്രക്ക് വിപണിയില്‍ ഫ്രെയ്റ്റ്‌ലൈനര്‍ എന്ന കമ്പനിയാണ് മുന്നിൽ നിൽക്കുന്നത്. 2020-ൽ 71,000-ലധികം ട്രക്കുകളും 2019-ൽ ഏകദേശം ഒരു ലക്ഷത്തോളം യൂണിറ്റുകളുമാണ്  Freightliner വിറ്റത്. സെമിയുടെ വിപണി വടക്കെ അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുകയാണെന്ന് മസ്‌ക് പറഞ്ഞു. ഒറ്റ ചാര്‍ജില്‍ 482 km മുതല്‍ 804 km വരെ സഞ്ചരിക്കാൻ കഴിയുന്ന സെമി, മണിക്കൂറില്‍ 90 കീലോമീറ്ററിലധികം വരെ വേഗത്തില്‍ സഞ്ചരിക്കും. 30 മിനിറ്റിൽ 70 ശതമാനം ചാർജ് ചെയ്യാനും ഇലക്ട്രിക് ട്രക്കിനു സാധിക്കും. ട്രക്കുകളുടെ വില ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല. ടെസ്‌ല സെമി ട്രക്കുകൾക്ക് ഓർഡർ നൽകിയിരിക്കുന്ന ആദ്യകമ്പനി പെപ്സിയാണ്.

Tesla aims to produce 50,000 Semi Electric Trucks in 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version