വാട്സാപ്പിന്റെ തകരാരുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് മെറ്റ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള സർക്കാരിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ICERT-ക്ക് റിപ്പോർട്ട് സമർപ്പിക്കാൻ മെറ്റയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാങ്കേതിക തകരാറു മൂലം രണ്ട മണിക്കൂർ നേരത്തേക്ക് വാട്സാപ്പ് പ്രവർത്തനം മുടങ്ങിയത്. വാട്സാപ്പ് മെസ്സേജും കോളുകളും കൂടാതെ വാട്സാപ്പ് ബിസിനസും വാട്സാപ്പ് പേയും പ്രവർത്തനം മുടക്കിയിരുന്നു. തകരാർ നടന്നതിന്റെ അടുത്ത ദിവസം തന്നെ സർക്കാർ വൃത്തങ്ങൾ മെറ്റയോട് വിശദീകരണം തേടിയിരുന്നു. സാങ്കേതിക തടസങ്ങൾ മൂലമാണ് outage ഉണ്ടായതെന്നും അത് പരിഹസിച്ചതായും വട്സാപ്പും മെറ്റായും അറിയിച്ചിരുന്നു. കമ്പനി കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിലെ വിഷാദശാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കാര്യമായ ഇന്റർനെറ്റ് തടസങ്ങൾ നേരിടുന്ന സാഹചര്യങ്ങളിലൊക്കെ, വിശദമായ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്ന ഒരു നടപടിക്രമം രാജ്യത്തുണ്ടെന്ന് റിപോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

Meta submits detailed report about WhatsApp outage to govt.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version