കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് ബൈജൂസ്. സംസ്ഥാനത്തെ ഓഫീസുകളിലെ മൂവായിരത്തിലധികം ജീവനക്കാരിൽ 140 പേരെ മാത്രമാണ് ബെംഗളൂരു ഓഫീസിലേക്ക് മാറ്റിയത്. സ്ഥലംമാറ്റുന്ന ജീവനക്കാർക്കായി വിപുലീകൃത കുടുംബ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങളും, ഔട്ട്പ്ലേസ്മെന്റ് സേവനങ്ങളും നൽകും.
പിരിച്ചുവിടുന്ന ജീവനക്കാർക്കെല്ലാം ജോലി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അടുത്ത 12 മാസത്തിനുള്ളിൽ കമ്പനിയിലേയ്ക്ക് തിരിച്ചുവരാം. ഈ സാമ്പത്തിക വർഷത്തിനുള്ളിൽത്തന്നെ സംസ്ഥാനത്ത് മൂന്ന് ഓഫീസുകൾ കൂടി കൂട്ടിച്ചേർക്കും. ഇത് പിന്നീട് 14 ആയി ഉയർത്തി, ജീവനക്കാരുടെ എണ്ണം 3,000 ൽ നിന്ന് 3,600 ആയി വർധിപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. നിലവിൽ ജീവനക്കാരെ പിരിച്ചുവിട്ടത് അന്യായമായി കണക്കാക്കരുതെന്നും ബൈജൂസ് പറഞ്ഞു.
Byjus says that the reports coming out that the operations in Kerala will be stopped are wrong. Out of more than 3,000 employees in the state offices, only 140 have been transferred to the Bengaluru office.