- യാത്രക്കാർക്കായി ആദ്യ കോ-വർക്കിംഗ് ഏരിയ തുറക്കാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.
- ‘Their Patio’ എന്നാണ് കോ-വർക്കിംഗ് ഏരിയയ്ക്ക് നൽകിയിരിക്കുന്ന പേര്.
- മീറ്റിംഗ് റൂമുകൾ, ഷെയേർഡ് ഓഫീസുകൾ, സ്വകാര്യകോളുകൾക്കുള്ള പോഡുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ Their Patioയിൽ ഒരുക്കിയിരിക്കുന്നു.
- വിസ പ്രോസസ്സിംഗ് ഡെസ്ക്കുകൾ, ടൈപ്പിംഗ് സെന്റർ, സേവനങ്ങൾ ബുക്ക് ചെയ്യാവുന്ന കൗണ്ടറുകൾ എന്നിവയും ഉൾക്കൊള്ളുന്നു. ബിസിനസ് യാത്രക്കാർക്ക് സംവിധാനം ഏറെ ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- പ്രതിദിനം 398ഓളം യാത്രക്കാരെ ഉൾക്കൊള്ളിക്കാനാകുന്നതാണ്, 523 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ലോഞ്ച്.
- രണ്ട് മണിക്കൂറിന് 130 ദിർഹവും, 3 മണിക്കൂറിന് 145 ദിർഹവുമാണ് ലോഞ്ച് ഉപയോഗിക്കുന്നതിനുള്ള ഫീസ്. അതേസമയം, ഇസാദ് കാർഡ് ഉടമകൾക്കും, സ്മാർട്ട് ട്രാവലേഴ്സ് അംഗത്വമുള്ളവർക്കും ഫീസിൽ 20 ശതമാനം കിഴിവ് ലഭിക്കും.
Dubai International Airport to open first co-working area for passengers The co-working area is called ‘Their Patio’. Their Patio offers a wide range of facilities including meeting rooms, shared offices and pods for private calls.