സുസ്ഥിരത പദ്ധതിക്കുള്ള Sheikh Mohammed bin Rashid ഗ്ലോബൽ ഏവിയേഷൻ അവാർഡ് ദുബായ് വിമാനത്താവളത്തിന്. കാനഡയിലെ മോൺട്രിയലിൽ നടന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) ജനറൽ അസംബ്ലിയിലാണ് പുരസ്ക്കാരം നൽകിയത്. സുസ്ഥിരമായ ആഗോള ഏവിയേഷന്‍ വ്യവസായം വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ദുബായ് എയർപോർട്ട്സ്, DXBയുടെ ടെര്‍മിനലുകളിലും എയര്‍ഫീല്‍ഡിലുമായി 150,000 കൺവെൻഷണൽ ലൈറ്റുകള്‍ മാറ്റി കൂടുതല്‍ കാര്യക്ഷമമായ LED ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നു. കൂടാതെ, ഇലക്ട്രിക് & ഹൈബ്രിഡ് ഗ്രൗണ്ട് സര്‍വീസ് വാഹനങ്ങള്‍ അവതരിപ്പിച്ചതും ടെര്‍മിനല്‍ 2-ല്‍ 15,000 സോളാര്‍ പാനലുകൾ നിര്‍മ്മിച്ചതും പുരസ്കാരം നേടാൻ സഹായിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഏവിയേഷൻ അവാർഡ് 2016 ലാണ് ആരംഭിക്കുന്നത്. വ്യോമയാന വ്യവസായത്തിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളും കമ്പനികളും ആളുകളും നൽകിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്ക്കാരം
Dubai Airports wins Sheikh Mohammed bin Rashid Global Aviation Award for Sustainability Programme.