Twitter-ൽ ഒരു വെരിഫൈഡ് അക്കൗണ്ട് വേണോ? എങ്കിൽ കുറച്ച് പണം ചിലവാകുമെന്നാണ് ഇലോൺ മസ്ക് പറയുന്നത്. വെരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നതിന് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ പദ്ധതിയിടുന്നതായി The Verge റിപ്പോർട്ട് ചെയ്യുന്നു. ബ്ലൂ ടിക്ക് വെരിഫിക്കേഷൻ കോഡിന് പ്രതിമാസം സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാനൊരുങ്ങുകയാണ് ട്വിറ്റർ. പുതിയ ട്വിറ്റർ ബ്ലൂ ടിക്ക്സബ്സ്ക്രിപ്ഷന് ഉപഭോക്താക്കൾക്ക് ഏകദേശം 1,647 രൂപ ($19.99) ചിലവാകും. ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷന്റെ ഇപ്പോൾ ഈടാക്കുന്നത് $4.99 ആണ്. ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് ഇലോൺ മസ്കിന്റെ പുതിയ പരിഷ്കാരം. വേരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സബ്സ്ക്രൈബ് ചെയ്യാൻ 90 ദിവസം അനുവദിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വെരിഫൈഡ് ആക്കുന്നതിന്ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ലഭിക്കേണ്ടത് നിർബന്ധമാണ്. എല്ലാ മാസവും സബ്സ്ക്രിപ്ഷൻ പുതുക്കിയില്ലെങ്കിൽ വേരിഫിക്കേഷൻ മാർക്ക് നഷ്ടമാകും. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സംവിധാനമുൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ കഴിഞ്ഞ വർഷം നിലവിൽ വന്നിരുന്നു. അത്തരം ഫീച്ചറുകൾ ലഭിക്കണമെങ്കിൽ പ്രതിമാസ സബ്സ്ക്രിപ്ഷൻ നടത്തണം. നവംബർ 7-നുള്ളിൽ പുതിയ ഫീച്ചർ ലോഞ്ച് ചെയ്തില്ലെങ്കിൽ ഈ പ്രോജക്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ പുറത്താക്കാനാണ് ട്വിറ്ററിന്റെ നീക്കമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
Twitter to charge $20 per month for blue tick verification badge.