ഇലോൺ മസ്ക് ട്വിറ്ററിന്റെ ഇപ്പോഴുള്ള മുഴുവൻ ബോർഡംഗങ്ങളെയും പുറത്താക്കി.
ഈ നീക്കത്തോടെ, മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടറും സിഇഒയും കൂടിയാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിലെ ഫയലിംഗ് പറയുന്നു. ഇലോൺ മസ്‌ക് മാത്രമാണ് ഇപ്പോൾ ട്വിറ്റർ ബോർഡിൽ ഉളളതെന്നാണ് പുതിയ ഫയലിംഗ് വെളിപ്പെടുത്തുന്നത്.
ട്വിറ്റർ ഏറ്റെടുക്കലിന്റെ ആദ്യ ദിവസത്തിൽ തന്നെ മസ്ക് പണി തുടങ്ങിയിരുന്നു. മുൻ സിഇഒ Parag Agrawal, സിഎഫ്ഒ Ned Segal, ലീഗൽ ആന്റ് പോളിസി ഹെഡ് Vijaya Gadde എന്നിവരുൾപ്പെടെ കമ്പനിയുടെ ഉയർന്ന എക്സിക്യൂട്ടീവുകളെയാണ് ആദ്യം പുറത്താക്കിയത്. പരാഗ് അഗർവാളിനെ ഉൾപ്പെടെ പിരിച്ചുവിച്ച മസ്ക് ട്വിറ്ററിൽ തനിക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിനായി ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ സമീപിച്ചതും വാർത്തയായിരുന്നു. താത്കാലികമായി ട്വിറ്ററിൽ മസ്കിനെ സഹായിക്കുകയാണെന്ന് ശ്രീറാം കൃഷ്ണൻ ട്വീറ്റ് ചെയ്തിരുന്നു. Facebook, Snap എന്നിവയിൽ മുൻ ടോപ്പ് എക്‌സിക്യൂട്ടീവായിരുന്ന ശ്രീറാമിനെ 2017 സെപ്റ്റംബറിലാണ് സീനിയർ പ്രൊഡക്‌ട് ഡയറക്ടറായി ട്വിറ്റർ നിയമിച്ചത്. മൈക്രോസോഫ്റ്റിൽ പ്രോഡക്ട്-എഞ്ചിനിയറിംഗ് ടീമിനെ നയിച്ച പ്രവർത്തി പരിചയവും ഉളളയാളാണ് ശ്രീറാം കൃഷ്ണൻ.
- ടോപ് മാനേജ്മെന്റ് മാത്രല്ല, മൊത്തം ജീവനക്കാരിൽ 25% പേരെയും മസ്ക് എടുത്തകളയുമെന്ന് പറയുന്നു.
- 75% ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിരിച്ചുവിടലുകളൊന്നും ഉണ്ടാകില്ലെന്ന് മസ്‌ക് ട്വിറ്റർ ജീവനക്കാർക്ക് ഉറപ്പ് നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ വാർത്ത വന്നത്.
- പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ കമ്പനിയിലെ മാനേജർമാരോട് മസ്ക് ആവശ്യപ്പെട്ടതായി യുഎസ് മാധ്യമങ്ങളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
- എന്നാൽ ലേഓഫ് സംബന്ധമായ ട്വീറ്റുകളിൽ വാസ്തവവിരുദ്ധം എന്ന മറുപടിയാണ് മസ്ക് ഇപ്പോഴും നൽകുന്നത്.
അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ മൈക്രോ-ബ്ലോഗിംഗ് സൈറ്റിന്റെ ഏക ഉടമയായി നിലകൊള്ളുകയാണ് മസ്ക്. ട്വിറ്റർ നിക്ഷേപകരിൽ സൗദി രാജകുമാരനും, ജാക്ക് ഡോർസിയും, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമെല്ലാം ഉൾപ്പെടുന്നു. മസ്ക് ഒരു മികച്ച ലീഡറായിരിക്കുമെന്ന് ആദ്യമേ പ്രഖ്യാപിച്ച ആളാണ് Prince Alwaleed bin Talal. റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നത് സൗദി രാജകുമാരൻ കിംഗ്ഡം ഹോൾഡിംഗ് കമ്പനി വഴി ഏകദേശം 35 മില്യൺ ട്വിറ്റർ ഷെയറുകൾ നേടിയെന്നാണ്. ഇതോടെ ട്വിറ്ററിന്റെ പുതിയ പാരന്റ് കമ്പനിയുടെ രണ്ടാമത്തെ വലിയ നിക്ഷേപകനാണ് Alwaleed bin Talal.
എന്തായാലും മസ്കിനെ അഭിനന്ദിക്കുന്നവരോടൊക്കെ അദ്ദേഹം പറയുന്നത് ട്വിറ്റർ സിഇഒ എന്ന തന്റെ സ്ഥാനം താൽക്കാലികമാണെന്നാണ്. നിലവിൽ റോക്കറ്റ്, ബഹിരാകാശ യാത്രാ കമ്പനിയായ സ്പേസ്എക്സ് , ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പ് ന്യൂറലിങ്ക്, ടണലുകൾ സൃഷ്ടിക്കുന്ന ബോറിംഗ് കമ്പനി എന്നിവയെ നയിക്കുന്നത് മസ്ക് ആണ്. മസ്‌കിന്റെ ഏറ്റവും വലിയ ബ്രാൻഡ് ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ടെസ്‌ലയാണ്. അതുകൊണ്ട് തന്നെ ട്വിറ്റർ മസ്കിന് തല്ക്കാലഭരണകേന്ദ്രമാണെന്നാണ് ട്വിറ്ററിലെ മാറ്റങ്ങളെ വിലയിരുത്തുന്നവരും വിശ്വസിക്കുന്നത്.
Billionaire Elon Musk’s acquisition of Twitter has been dramatic since the beginning. After a legal battle, as a Delaware court directed, Musk eventually acquired the world’s biggest micro-blogging platform for $44 billion. However, it seems, Musk’s dramatic moves have not ended.