പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സേവനം വാഗ്ദാനം ചെയ്യുകയാണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ SWYTCHD. ബ്രേക്ക്‌ഡൗൺ സപ്പോർട്ട്, ചാർജ് റീഫണ്ടുകൾ, സർവീസിംഗ്, മെയിന്റനൻസ് തുടങ്ങിയ സേവനങ്ങൾ സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുന്നുണ്ട്. 2021-ലാണ് Sameer Arif ‘SWYTCHD’ സ്ഥാപിച്ചത്.വാഹനങ്ങൾ വാങ്ങുന്നതിന് മുൻപ് ടെസ്റ്റ് ഡ്രൈവ് ചെയ്യാനും പരിശീലിക്കാനും ഒരു അവസരം കൂടിയാണ് ഉപഭോക്താക്കൾക്കായി സ്റ്റാർട്ടപ്പ് ഒരുക്കുന്നത്. വിവിധ തരത്തിലുള്ള ഇലക്ട്രിക്ക് കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് പ്രസ്ഥാനം ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഇരുചക്രവാഹനങ്ങൾക്ക് പ്രതിമാസം 4,000 മുതൽ 6,000 രൂപ വരെയും കാറുകൾക്ക് 30,000 മുതൽ 60,000 രൂപ വരെയുമാണ് സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് ഈടാക്കുന്നത്. OLS S1 Pro, Revolt RV400, Hero Photon HX, Ather 450X തുടങ്ങിയ നാല് ടൂ-വീലർ മോഡലുകളാണ് കമ്പനി ഓഫർ ചെയ്യുന്നത്.

MG ZS EV Exclusive, Hyundai Kona Premium, TATA Tigor XZ+, TATA Nexon EV XZ+ Lux എന്നീ ഫോർ വീലർ മോഡലുകളും സബ്സ്ക്രിപ്ഷൻ ഓഫറിലുണ്ട്. ഉപഭോക്താക്കൾക്ക് ഓരോ മാസവും വ്യത്യസ്ത വാഹനങ്ങൾ വാങ്ങാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്. വാഹനങ്ങൾ വീട്ടിലും പൊതു ഇടങ്ങളിലും വച്ച് സൗജന്യമായി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് SWYTCHD അവകാശപ്പെടുന്നത്. വാടക കാലയളവ് അവസാനിക്കുമ്പോൾ, കമ്പനി വാഹനത്തിന്റെ ചാർജിങ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകും. നിലവിൽ, അഹമ്മദാബാദ്, പൂനെ, ബാംഗ്ലൂർ, ഡൽഹി, ചെന്നൈ, മുംബൈ, സൂറത്ത്, കൊൽക്കത്ത, ഹൈദരാബാദ് എന്നീ 10 നഗരങ്ങളിലാണ് ഒരു മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകുന്നത്. 2023ഓടെ 1000 വാഹനങ്ങൾ നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Bengaluru-based Startup SWYTCHD provides EV’s on a monthly subscription basis.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version