രാജ്യത്തെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ 40% വിഹിതവുമായി ആപ്പിൾ മുന്നിൽ. സെപ്റ്റംബർ ക്വാർട്ടറിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ഷിപ്മെന്റ് റാങ്കിങ്ങാണിത്‌. Samsung, OnePlus തുടങ്ങിയ  സ്മാർട്ട്‌ഫോൺ  നിർമ്മാണ കമ്പനികൾ തൊട്ടുപിന്നിലുണ്ട്. ആദ്യമായാണ് ഒരു ഐഫോൺ (iPhone 13), രാജ്യത്ത് സ്മാർട്ട്‌ഫോൺ ഷിപ്പ്‌മെന്റ് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. iPhone 13 ഈ വർഷം മൂന്നാം ക്വാർട്ടറിലെ മികച്ച സ്മാർട്ട്ഫോൺ മോഡലായി മാറി. ആദ്യമായിട്ടാണ്  ആപ്പിളിന്റെ ഷിപ്മെന്റ് ഷെയർ മുന്നിട്ട് നിൽക്കുന്നത്.  ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ Tofler നൽകുന്ന വിവരമനുസരിച്ച്, Apple India 1,263 കോടി രൂപയുടെ അറ്റാദായത്തോടെ 3 ശതമാനം വളർച്ച രേഖപ്പടുത്തി. പ്രീമിയം സെഗ്‌മെന്റിൽ രണ്ടാം സ്ഥാനത്തെത്തിയ സാംസങ് ആണ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 5G സ്മാർട്ട്‌ഫോൺ ബ്രാൻഡ്. Nord CE 2, Nord 2T സീരിസിലൂടെ OnePlus ബ്രാൻഡ് മൂന്നാം ക്വാർട്ടറിൽ 35 ശതമാനം വളർച്ച നേടി. ഐഫോൺ 14 സീരീസ് സ്മാർട്ട്‌ഫോണുകൾ അസംബിൾ ചെയ്യുന്നതിന് തായ്‌വാൻ കമ്പനിയായ പെഗാട്രോണുമായി ആപ്പിൾ കരാർ ഒപ്പിട്ടു.ഇപ്പോൾ, ഐഫോൺ 14 സീരീസിന്റെ രണ്ടാമത്തെ വിതരണക്കാരാണ് Pegatron. Foxconn, Wistron, Pegatron തുടങ്ങിയ തായ്‌വാനീസ് കമ്പനികളാണ് ഇന്ത്യയ്ക്ക് വേണ്ടി നിലവിൽ ഐഫോണുകൾ നിർമ്മിക്കുന്നത്.ഐഫോൺ 14 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തെങ്കിലും പ്രതീക്ഷിച്ച ഡിമാൻഡ് ലഭിച്ചിരുന്നില്ല.  അതിനാൽ, ഫോൺ ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വിതരണക്കാരെ ഉൾപ്പെടുത്തിയുള്ള വിപണന തന്ത്രം.

In India’s third quarter, Apple held a 40% market share followed by Samsung and OnePlus, which saw their highest shipment shares ever.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version