ആരോഗ്യ മേഖലയിൽ സാങ്കേതിക വിപ്ലവം തീർത്ത് Evelabs

ആശുപത്രികളിലെ പേഷ്യന്റ് കെയർ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന വിവിധ പ്രൊ‍ഡക്റ്റുകൾ അവതരിപ്പിക്കുകയാണ് Evelabs എന്ന സ്റ്റാർട്ടപ്.

IoT അധിഷ്ഠിത സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് Evelabs പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ നേഴ്സുമാർ, ഡോക്ടർമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരുടെ തൊഴിൽഭാരം കുറയ്ക്കുകയാണ് Evelabs വിപണിയിലിറക്കുന്ന ഡ്രിപ്പോ സ്മാർട്ട് ഇൻഫ്യൂഷൻ മോണിറ്റർ. Dripo, ഒരു വയർലെസ് ഇൻഫ്യൂഷൻ മോണിറ്ററാണ്. ഡ്രിപ്പിലെ റേറ്റ് വ്യതിയാനങ്ങൾ യഥാസമയം മോണിറ്റർ ചെയ്ത് ഡോക്ടർമാർ, നേഴ്സുമാർ എന്നിവരെ അറിയിക്കുകയാണ് ഈ വയർലെസ് ഇൻഫ്യൂഷൻ മോണിറ്റർ ചെയ്യുന്നത്. മോഴ്സ് എന്ന നഴ്സ് കോളിംഗ് സിസ്റ്റവും കമ്പനിയുടെ പ്രൊഡക്റ്റാണ്.

ഫൗണ്ടിംഗ് ടീം

വിഷ്ണു, ശ്രുതി, സഞ്ജയ് എന്നിവർ ചേർന്നാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. വിഷ്ണു, Evelabs കോ-ഫൗണ്ടറും, സിഇഒയുമായി പ്രവർത്തിക്കുന്നു. എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞ് വ്യത്യസ്ത ഡൊമെയ്നുകളിൽ മാസ്റ്റേഴ്സ് ചെയ്ത ശേഷമാണ് മൂവരും കമ്പനി ആരംഭിച്ചത്. സെയിൽസ്, ഇൻസ്റ്റലേഷൻ എന്നീ വിഭാഗങ്ങളിലായി 17ഓളം പേരുണ്ട്. Evelabs റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ടീം കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്നു.

ക്ലയന്റുകൾ

ഹോസ്പിറ്റലുകളാണ് ഈ സ്റ്റാർട്ടപ്പിന്റെ പ്രൈമറി ക്ലയന്റ്. അതുകൂടാതെ ഹോസ്പിറ്റലുകളിൽ ഇത് വിതരണം ചെയ്യാൻ സഹായിക്കുന്ന ഡിസ്ട്രിബ്യൂട്ടർമാർ, ഇഎൽവി കമ്പനികൾ, ഹോസ്പിറ്റൽ കൺസൾട്ടന്റുമാർ എന്നിവരുമായും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

അംഗീകാരങ്ങൾ, ഭാവി പദ്ധതികൾ

ഗ്രാന്റുകളും, നിക്ഷേപങ്ങളുമായി ഏകദേശം 5 കോടിയോളം രൂപ സ്റ്റാർട്ടപ്പ് സമാഹരിച്ചിട്ടുണ്ട്.

നിലവിൽ ഇന്ത്യയിൽ 2,000 യൂണിറ്റുകളാണ് കമ്പനിയ്ക്കുള്ളത്. രാജ്യമാകെ ആശുപത്രികളിൽ പ്രൊ‍ഡക്റ്റ് ലഭ്യമാക്കാനാണ് ടീം ഇപ്പോൾ ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഇൻഫ്യൂഷൻ സ്പെയ്സിലുള്ള ഒരു കമ്പനി സ്ഥാപിക്കുകയെന്നതും Evelabs ലക്ഷ്യമിടുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ എക്സ്പോയായ Medicall Innovation Award, Consortium of Accredited Healthcare Organisations ഏർപ്പെടുത്തുന്ന അവാർഡ്, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും നിരവധി ഗ്രാന്റുകളും ലഭിച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version