എംജി മോട്ടോഴ്സിന്റെ ചെറിയ ഇലക്ട്രിക് കാറായ MG Air EV അടുത്ത വർഷം വിപണിയിലെത്തും.

എംജിയുടെ വാഹന നിരകളിലെ ഏറ്റവും വില കുറഞ്ഞ കാറായിരിക്കും എയർ എവി. രണ്ടു ഡോറുകളുള്ള ഇലക്ട്രിക്ക് കാർ പുതുതലമുറ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നതെന്ന് എംജി മോട്ടോർസ് അഭിപ്രായപ്പെട്ടു. ഇന്‍ഡൊനീഷ്യയില്‍ പ്രദര്‍ശിപ്പിച്ച വൂലിങ്ങ് എയര്‍ ഇവിയെ അടിസ്ഥാനമാക്കിയാണ് എംജി എയർ എവി നിർമ്മിക്കുന്നത്.

മാരുതി സുസുകിയുടെ ആൾട്ടോയെക്കാൾ വലുപ്പം കുറവായിരിക്കും എംജിയുടെ പുത്തൻ കാറിന്. എംജിയുടെ മറ്റു വാഹനങ്ങൾക്കുള്ള മികച്ച ഫീച്ചറുകൾ എയർ ഇവിയിലും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

  • കാറിന് 2.9 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.631 മീറ്റർ ഉയരവുമുണ്ടാകും.
  • 39 bhp ഇലക്ട്രിക് മോട്ടോറും 20-25 kwh ബാറ്ററി പായ്ക്കുമാകും കാറിന് കരുത്തേകുന്നത്.
  • 150 km മുതൽ 200 km വരെ ഡ്രൈവിംഗ് റേഞ്ചും Air EV വാഗ്ദാനം ചെയ്യുന്നു.

കാറിന് പത്തു ലക്ഷം രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. രണ്ട് പേർക്ക് യാത്ര ചെയ്യാൻ ഉദ്ദേശിച്ച് ഇറക്കുന്ന കാറിന്, പിൻ നിരയിലും ചെറിയ സീറ്റുകൾ നൽകും. MG Air EV confirmed for early 2023 launch.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version