2023ഓടെ, യുഎസിലും, ഇന്ത്യയിലുമായി 10 ഗ്ലോബൽ ക്യാമ്പസുകൾ ആരംഭിക്കാൻ upGrad | upGrad| |Global campus|

ആഗോളവ്യാപനത്തിന് upGrad

2023ഓടെ യുഎസിലും, ഇന്ത്യയിലുമായി 10 ഗ്ലോബൽ ക്യാമ്പസുകൾ തുറക്കാൻ പ്രമുഖ എഡ് ടെക്ക് പ്ലാറ്റ്ഫോമായ upGrad പദ്ധതിയിടുന്നു. ‘UGDX’ എന്ന പുതിയ ബ്രാൻഡിന് കീഴിൽ ആരംഭിക്കുന്ന ക്യാമ്പസുകൾക്കായി, upGrad, 30 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് സൂചന. യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലായി യഥാക്രമം മൂന്നും, അഞ്ചും ക്യാമ്പസുകളും, സിംഗപ്പൂർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഓരോ ക്യാമ്പസുകൾ വീതവും തുറക്കാനാണ് പദ്ധതിയിടുന്നത്.

മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിലവിൽ കേന്ദ്രങ്ങളുള്ള upGrad ചെന്നൈ, ഡെൽഹി എന്നിവിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.

കോഴ്സുകളും, റിക്രൂട്ട്മെന്റുകളും

‘UGDX’-ന് കീഴിൽ, അപ്‌ഗ്രേഡ് വിവിധ രാജ്യങ്ങളിൽ നിന്നും ഫാക്കൽറ്റി റിക്രൂട്ട്‌മെന്റുകൾ നടത്തും. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ക്യാമ്പസുകൾ, ഫാക്കൽറ്റികൾ, കോർപ്പറേറ്റുകൾ എന്നിവയെ സമന്വയിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, ബ്ലോക്ക്‌ചെയിൻ, IoT, ഡിജിറ്റൽ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്സുകളായിരിക്കും ക്യാമ്പസുകളിൽ ലഭ്യമാക്കുന്നത്. ഈ മേഖലകളിൽ സർട്ടിഫിക്കറ്റുകൾ, ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ‘

UGDX’, അടുത്തിടെ ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓഫ്‌ലൈൻ ഇൻസ്റ്റിറ്റ്യൂട്ടായ ‘INSOFE’ ഏറ്റെടുത്തിരുന്നു. നിലവിൽ 100ലധികം രാജ്യങ്ങളിലായി 300 ദശലക്ഷത്തിലധികം പേർ പഠനത്തിനായി upGrad ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ, 300ലധികം യൂണിവേഴ്സിറ്റി പങ്കാളികളും upGradനുണ്ട്. UGDX ഫാക്കൽറ്റി സമീപ പ്രദേശങ്ങളിലെ ഒന്നിലധികം കോളേജുകളുമായി ചേർന്ന് പ്രവർത്തിക്കുകയും, സൗജന്യ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും, ബൂട്ട്‌ക്യാമ്പുകളും രൂപകൽപ്പന ചെയ്യുകയും ചെയ്യും.

upGrad to invest $30 million in the global campus programme. upGrad is a higher education platform. It will open 10 global campuses under the new brand name ‘UGDX’.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version