FMCG കമ്പനിയായ Das Foodtech പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നട്ട്, ബട്ടർ ബ്രാൻഡായ പിന്റോലയുടെ ബ്രാൻഡ് അംബാസിഡറായി
ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിനെ നിയമിച്ചു. പ്ലാറ്റ്ഫോമുകളിലുടനീളം പ്രീമിയം നട്ട് ബട്ടറും, റൈസ് കേക്കുകളും പ്രോത്സാഹിപ്പിക്കുന്നതിനായി സൂര്യകുമാർ യാദവുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചു. യാദവുമായുള്ള കരാർ രണ്ടാം തവണയാണ് കമ്പനി പുതുക്കിയത്.
2012-ൽ ആരംഭിച്ച ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയാണ് Pintola. പങ്കാളിത്തത്തിലൂടെ വിപണി വിഹിതം ശക്തിപ്പെടുത്താനും, യുവ ഇന്ത്യൻ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും സ്ഥിരതയാർന്ന ബാറ്ററായി ഉയർന്നുവരുന്ന സൂര്യകുമാർ യാദവുമായുള്ള വിശ്വാസം പുതുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് Das Foodtech സീനിയർ മാർക്കറ്റിംഗ് മാനേജർ ആനന്ദ് പട്ടേൽ പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 മില്യൺ കുടുംബങ്ങളെ ബ്രാൻഡിന് കീഴിൽ കൊണ്ടുവരും. വെണ്ണ, പീനട്ട് ബട്ടർ, കശുവണ്ടി വെണ്ണ, ബദാം വെണ്ണ, ബട്ടർ, റൈസ് കേക്കുകൾ, ചിക്കികൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഉൽപ്പന്ന പോർട്ട്ഫോളിയോയാണ് പിന്റോലയ്ക്കുള്ളത്. Allied Market Research അനുസരിച്ച്, ആഗോള FMCG വിപണി 2025ഓടെ 15,361.8 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
In order to promote its premium line of nut butter and rice cakes across platforms, the superfood company Pintola has formed a partnership with Indian batsman Suryakumar Yadav. Surya has now served as the spokesperson for the company twice.