ദുബായിലെയും ഇന്ത്യയിലെയും സ്വർണ്ണവിലയിലുള്ള വ്യത്യാസം കാരണം വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളും വിനോദസഞ്ചാരികളും സ്വർണം വാങ്ങുന്നത് പതിവാണ്. എന്നാൽ നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ വിമാനത്താവളത്തിൽ കസ്റ്റംസ് നടപടികളിൽ കുടുങ്ങാതിരിക്കാൻ ഡ്യൂട്ടി ഫ്രീ ആനുകൂല്യങ്ങളും അനുബന്ധ നിയമങ്ങളും വ്യക്തമായി അറിഞ്ഞിരിക്കണം. ആഭരണങ്ങൾ കൊണ്ടുപോകുന്നതിനും സ്വർണ്ണക്കട്ടികളോ കോയിനുകളോ കൊണ്ടുപോകുന്നതിനും വ്യത്യസ്തമായ കസ്റ്റംസ് നിയമങ്ങളാണ് നിലവിലുള്ളത്.

ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച സ്ത്രീക്ക് 40 ഗ്രാം വരെ സ്വർണ്ണാഭരണങ്ങളും പുരുഷന്മാർക്ക് 20 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങളും നികുതിയില്ലാതെ (Duty-Free) തങ്ങളുടെ ലഗേജിൽ കൊണ്ടുവരാവുന്നതാണ്. എന്നാൽ സ്വർണ്ണക്കട്ടികൾ, ബിസ്കറ്റുകൾ, കോയിനുകൾ എന്നിവയ്ക്ക് യാതൊരുവിധ ഡ്യൂട്ടി ഇളവുകളും ലഭിക്കില്ല; ഇവയ്ക്ക് നിലവിലുള്ള നിരക്കിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ട്. ഒരു വർഷത്തിൽ കുറവ് വിദേശത്ത് താമസിച്ചവർക്കും ഡ്യൂട്ടി ഇളവ് ലഭിക്കില്ല.
Planning to carry gold from Dubai to India? Know the customs duty-free limits, weight allowances for men and women, and baggage rules before traveling
