ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ നിർമ്മിക്കാൻ Dubai/Dubai to construct 'hypertower'

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ നിർമ്മിക്കാൻ ദുബായ് ഒരുങ്ങുന്നു. ‘Burj Binghatti Jacob & Co Residences’ എന്നാണ് റെസിഡൻഷ്യൽ ടവറിന് നൽകിയിരിക്കുന്ന പേര്. ദുബായിലെ പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പറായ Binghatti ഗ്രൂപ്പാണ് കെട്ടിടത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും. ലക്ഷ്വറി ജ്വല്ലറി, വാച്ച് ബ്രാൻഡായ  Jacob & Coയുമായി സഹകരിച്ചാണ് നിർമ്മാണം. ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന, ഇക്കണോമിക്ക് സോണായ ബിസിനസ് ബേയിലാണ് ( Business Bay) ഹൈപ്പർ ടവർ നിർമ്മിക്കുന്നത്. ഡയമണ്ട് ആകൃതിയിലുള്ള ശിഖരങ്ങളുള്ള ഡിസൈനോടുകൂടിയ ഹൈപ്പർ ടവറിൽ, 100-ലധികം നിലകൾ ഉൾപ്പെടുന്നു. ഇൻഫിനിറ്റി പൂൾ, ലക്ഷ്വറി സ്പാ, ജിംനേഷ്യം, ഡേകെയർ തുടങ്ങിയ വിപുലമായ സൗകര്യങ്ങളുമുണ്ട്. നിലവിൽ, 472.4 മീറ്റർ ഉയരമുള്ള ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് ടവറാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ. 

Dubai is known for its huge investments in architecture. Now, the nation is working on another architectural wonder. It would build the world’s tallest residential structure. The structure would be called ‘Burj Binghatti Jacob & Co Residences’. It is a joint venture between Architecture of Binghatti and watchmaking and jewellery brand Jacob & Co.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version