പെർഫ്യൂം ശേഖരം പുറത്തിറക്കി ടെന്നീസ് താരം റാഫേൽ നദാലും ഭാര്യ മരിയ ഫ്രാൻസിസ്കയും.
‘ഇൻ ഓൾ ഇന്റിമസി’ (In All Intimacy) എന്നാണ് ശേഖരത്തിന് നൽകിയിരിക്കുന്ന പേര്.

ലൈഫ് സ്റ്റൈൽ ബ്രാൻഡ് Tommy Hilfiger, ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ബ്രാൻഡ് Lanvin എന്നിവയുടെ അംബാസഡറായിരുന്ന നദാലിന്റെ ആദ്യ
പെർഫ്യൂം ശേഖരമാണിത്.
പ്രമുഖ പെർഫ്യൂം ബ്രാൻഡ് ഹെൻറി ജാക്വസുമായി ചേർന്നാണ് നദാലിന്റെ പുതിയ സംരംഭം
നദാലിന്റെ പെർഫ്യൂം ശേഖരം നവംബർ ഒന്നാം തീയതി മുതൽ വിപണിയിൽ ലഭ്യമാണ്.
വ്യക്തിഗത ഉപയോഗത്തിനായി പെർഫ്യൂം നിർമ്മിക്കുകയെന്നതായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.

എന്നാൽ, പിന്നീട് ബ്രാൻഡിനെ വാണിജ്യ തലത്തിൽ ലഭ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.