ഹൊസൂരിലെ ഇലക്ട്രോണിക്സ് ഫാക്ടറിയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.

45,000 വനിത ജീവനക്കാരെ നിയമിക്കാൻ ടാറ്റ ഗ്രൂപ്പ് \ Tata Group plans to hire 45,000 women employees

iPHONE പാർട്‌സ് പ്ലാന്റിൽ 45,000 വനിത ജീവനക്കാരെ നിയമിക്കാനാണ് ടാറ്റ ഗ്രൂപ്പിന് തീരുമാനിച്ചിരിക്കുന്നത്. ഐഫോൺ ഘടകങ്ങൾ നിർമ്മിക്കുന്നതിന് ആപ്പിളിൽ നിന്ന് കൂടുതൽ ഓർഡറുകൾ നേടാൻ ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നതിനായി ഒരു ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് വിസ്‌ട്രോണുമായി ചർച്ച നടത്തുന്നുണ്ട്. സെപ്റ്റംബറിൽ പ്ലാന്റിൽ ഏകദേശം 5,000 സ്ത്രീ ജീവനക്കാരെ നിയമിച്ചിരുന്നു.

500 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന പ്ലാന്റിൽ ജോലി ചെയ്യുന്ന 10,000 തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. റിപ്പോർട്ട് അനുസരിച്ച് ഹൊസൂർ പ്ലാന്റിലെ സ്ത്രീ തൊഴിലാളികൾക്ക് 16,000 രൂപയിലധികം ശമ്പളം ലഭിക്കുന്നുണ്ട്. ഇത് ഇൻഡസ്ട്രിയിലെ ശരാശരിയെക്കാൾ മുകളിലാണ്. തൊഴിലാളികൾക്ക് പ്ലാന്റ് നിൽക്കുന്ന ക്യാമ്പസിനുളളിൽ ഭക്ഷണവും താമസ സൗകര്യവും നല്‌കുന്നുണ്ട്. കൂടാതെ, തൊഴിലാളികൾക്ക് പരിശീലനവും വിദ്യാഭ്യാസവും നൽകാനും ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു. കൊവിഡ് ലോക്ക്ഡൗണുകളും യുഎസുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും മൂലം തകർന്ന ചൈനയ്ക്ക് പുറത്തേക്ക് തങ്ങളുടെ നിർമ്മാണ കേന്ദ്രം മാറ്റാൻ ആപ്പിൾ ലക്ഷ്യമിടുന്നുണ്ട്. ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും ഇന്ത്യയിലെ വിതരണ ശൃംഖല കൂടുതൽ മെച്ചപ്പെട്ടതാക്കാനുമാണ് കമ്പനിയുടെ പദ്ധതി.

Tata Group plans to hire 45,000 women employees. The hiring is for the iPhone Hosur factory.The factory makes iPhone components.
It will reportedly occur within 18 to 24 months. The factory already employs 10,000 workers

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version