Front-of-pack labelling മാനദണ്ഡങ്ങൾ MSME-കളെ പ്രതിസന്ധിയിലാക്കും: വ്യവസായ സംഘടനകൾ

ഫ്രണ്ട്-ഓഫ്-പാക്ക് ന്യൂട്രീഷ്യൻ ലേബലിംഗ് മാനദണ്ഡങ്ങൾ MSME-കളെ പ്രതിസന്ധിയിലാക്കുമെന്ന് വ്യവസായ സംഘടനകളുടെ വിലയിരുത്തൽ. 2022 സെപ്റ്റംബറിലാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഫ്രണ്ട്-ഓഫ്-പാക്ക് ന്യൂട്രീഷ്യൻ ലേബലിംഗ് നിയമത്തിന്റെ കരട് രേഖ പുറത്തിറക്കിയത്.

പുതിയ മാനദണ്ഡമനുസരിച്ച്, പാക്കുചെയ്ത ഭക്ഷണപാനീയങ്ങൾക്ക് ‘one-star food’, ‘two-star food’, ‘good-food’, ‘not-good food’ എന്നിങ്ങനെ സ്റ്റാർ റേറ്റിംഗുകൾ നൽകും. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന്റെ അടിസ്ഥാനത്തിലാണ് ഇത് നിർണ്ണയിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ഇവയുടെ അളവ് താരതമ്യേന കൂടുതലാണെന്നും അവ അനാരോഗ്യകരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുറുക്ക്, ഗുലാബ് ജാമുൻ, ബർഫി, ലസ്സി എന്നിവയടക്കം പരമ്പരാഗത ലഘുഭക്ഷണ വിഭാഗത്തിലുൾപ്പെടുന്നവയാണ്.

MSMEകൾക്കുള്ള വെല്ലുവിളികൾ

പാക്കുചെയ്ത ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ സപ്ലിമെന്ററി ന്യൂട്രീഷ്യൻ വിവരങ്ങളെന്ന രീതിയിൽ ഏറ്റവും ലളിതമായി പ്രദർശിപ്പിക്കുകയാണ് ഫ്രണ്ട്-ഓഫ്-പാക്ക് ന്യൂട്രീഷ്യൻ ലേബലിംഗ് നയം ( FOPNL) കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് FSSAI വിശദീകരണം. വലിയ ഭക്ഷ്യോൽപ്പന്ന ബ്രാൻഡുകൾക്കെല്ലാം തന്നെ പാക്കേജിംഗിനായി പ്രത്യേക പ്രൊഡക്ഷൻ, ഡിസൈൻ ടീം, ബഡ്ജറ്റ് എന്നിവയുണ്ടായിരിക്കും. എന്നാൽ എംഎസ്എംഎ ഉൽപ്പന്നങ്ങളിൽ മിക്കവയുടേയും പാക്കിംഗ് വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ചെയ്യുന്നത്. ലേബലിംഗ് സംവിധാനവും, ക്വാളിറ്റിയും മാറുന്നത് അതിനാൽത്തന്നെ എംഎസ്എംഇ യൂണിറ്റുകൾക്ക് തിരിച്ചടിയായേക്കാം.

കരട് നയത്തിലെ മാർഗനിർദ്ദേശങ്ങളനുസരിച്ച്, ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിശോധിക്കുമ്പോൾ, ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ മിക്കവയും ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്.  മെച്ചപ്പെട്ട ഹെൽത്ത് സ്റ്റാർ റേറ്റിംഗിനായി ഭക്ഷ്യോൽപ്പന്നങ്ങളുടെ പോഷക ഘടനയിൽ മാറ്റം വരുത്തുകയെന്നത് MSME കൾക്ക് പ്രയാസകരമായിരിക്കുമെന്ന് സംഘടനകൾ അഭിപ്രായപ്പെടുന്നു. കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം ഭക്ഷ്യ വിപണിയുടെ 32 ശതമാനം ഭക്ഷ്യ സംസ്കരണ വ്യവസായമാണ്. ഭക്ഷ്യ സംസ്കരണ വ്യവസായത്തിന്റെ 79 ശതമാനവും കൈയ്യാളുന്നത് MSME വിഭാഗമാണ്. ടയർ 2, ടയർ 3 നഗരങ്ങളിലാണ് ഇവ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

The front-of-the-pack nutritional labelling (FOPNL) of pre-packaged foods to put MSMEs in trouble, says the Indian Sellers Collective. The Food Safety and Standard Authority of India (FSSAI) introduced the draft of the  front-of-the-pack nutritional labelling in September 2022. As per the draft, the packaged foods will be given star ratings such as ‘one-star food’, ‘two-star food’, ‘good food’ and ‘not-good food’. The rating will be determined based on the quantity of salt, sugar and fat in the food.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version