ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന് 40 വയസ്സ് തികയുന്നു.
ദുബായിയുടെ കിരീടാവകാശി എന്നതിലുപരി, മികച്ച നേതാവ്, കുതിരസവാരിയിൽ അഗ്രഗണ്യൻ, കവി, മൃഗങ്ങളോടും പ്രകൃതിയോടും വലിയ സ്നേഹമുള്ള ഫോട്ടോഗ്രാഫർ എന്നിങ്ങനെ വിവിധതലങ്ങളിലാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം വിലയിരുത്തപ്പെടുന്നത്.
സഹായിക്കുന്നവൻ എന്ന് അറബിയിൽ അർത്ഥമുളള ഫസ എന്നാണ് ഹംദാൻ അറിയപ്പെടുന്നത്. 14.9 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഹംദാൻ തന്റെ കുട്ടിക്കാലത്തെയും ഹോബികളുടെയും അപൂർവ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടാറുണ്ട്.
ദുബായിലെ റാഷിദ് പ്രൈവറ്റ് സ്കൂളിലാണ് രാജകുമാരൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം യുകെയിലായിരുന്നു. അവിടെ ലോകത്തിലെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ (Royal Military Academy Sandhurst) നിന്ന് ബിരുദം നേടി. സൈനിക വിദ്യാഭ്യാസത്തിന് പുറമേ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ദുബായ് സ്കൂൾ ഓഫ് ഗവൺമെന്റിലും ഇക്കണോമിക്സിൽ ഷെയ്ഖ് ഹംദാൻ അധ്യയനം പൂർത്തിയാക്കി.
ദോഹ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ ടീം ഇനത്തിൽ സ്വർണ മെഡൽ നേടി കായിക രംഗത്തും തിളങ്ങി ഹംദാൻ. സാഹസികതയ്ക്ക് പേരുകേട്ട അദ്ദേഹം സ്കൈ ഡൈവിംഗ്, ഫ്രീ ഡൈവിംഗ്, തുടങ്ങിയ പ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ട്
2006 സെപ്റ്റംബർ എട്ടിനാണ് ദുബായ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായി ഷെയ്ഖ് ഹംദാൻ ഭരണചുമതലയിലേക്ക് എത്തിയത്. പിന്നീട് 25–ാം വയസ്സിൽ ഷെയ്ഖ് ഹംദാൻ ദുബായ് കിരീടാവകാശിയായി മാറി. ദൂബായ് കിരീടാവകാശി എന്ന നിലയിൽ ദീർഘവീക്ഷണമുളള പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് ഹംദാൻ. ടെക്നോളജിയിൽ അതീവതത്പരനായ ഹംദാനാണ് ദുബായ് മെറ്റവേഴ്സിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത്. ഹംദാനും ഭാര്യ ഷെയ്ഖ ഷെയ്ഖ ബിൻത് സയീദിനും 2021 മെയ് മാസത്തിലാണ് ഇരട്ട കുട്ടികൾ പിറന്നത്.
Sheikh Hamdan bin Mohammed Al Maktoum, the adored Crown Prince of Dubai, turned 40 today. The crown prince, who is more often known by his Arabic name Fazza, which means “the one who helps,” has also adopted the personas of a devoted father, an equestrian, a poet, and a photographer with a strong affinity for wildlife and the outdoors.