Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സേവിംഗ്സ് പ്രോയുമായി കൈകോർത്ത് JioBlackRock

19 June 2026

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകകപ്പിന് ഖത്തറിലേക്ക് നാമക്കൽ കോഴിമുട്ടയും!
Instant

ലോകകപ്പിന് ഖത്തറിലേക്ക് നാമക്കൽ കോഴിമുട്ടയും!

News DeskBy News Desk16 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
ഖത്തർ ലോകകപ്പ് നാമക്കലിലെ കോഴിഫാമുകൾക്ക് ആശ്വാസമാകുമോ? | 5 Crore Eggs to be Exported from Namakkal

ലോകകപ്പ് ഫുട്ബോളിന് ഇനി ദിവസങ്ങൾ മാത്രം.

പന്തുരുളുന്നത് ഖത്തറിലാണെങ്കിലും കോളടിച്ചത് തമിഴ്നാട്ടിലെ കോഴിഫാം ഉടമകൾക്കാണ്. Egg City എന്ന് പേരുകേട്ട നാമക്കലിലെ കോഴിഫാം ഉടമകൾക്ക് പ്രതിസന്ധിയിൽ ഒരാശ്വാസമാകുകയാണ് ഖത്തർ ലോകകപ്പ്. കാരണം ഫുട്ബോൾ പ്രേമികളുടെ വയർ നിറയ്ക്കാനുളള മുട്ട പോകുന്നത് ഇങ്ങ് നാമക്കലിൽ നിന്നാണ്. ഈ മാസം അഞ്ച് കോടി മുട്ടകളാണ് ഖത്തറിലേക്ക് കയറ്റി അയക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 2 കോടി മുട്ടകൾ കടൽ കടന്നു കഴിഞ്ഞു. 2023 ജനുവരി വരെ ഈ മുട്ട വിതരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ.

കോവിഡും പക്ഷിപ്പനിയുമെല്ലാം വലച്ച കോഴിഫാം ഉടമകൾക്ക് ലോകകപ്പ് നൽകുന്നത് ഒരു ഗോൾഡൻ ഓപ്പർച്യൂണിറ്റിയാണെന്ന് പറയാം.

ലോകകപ്പ് കാലം കേരളത്തിൽ നിന്നുളള പച്ചക്കറി-പഴവർഗ കയറ്റുമതിയിലും മികച്ച മുന്നേറ്റമാണ് കാണിക്കുന്നത്. പച്ചക്കറി-പഴ കയറ്റുമതിയിൽ 10-15% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി-പഴവർഗ ഇനത്തിൽ 6000 ടണ്ണാണ് പ്രതിമാസം കയറ്റി വിടുന്നത്. എങ്ങനെ നോക്കിയാലും ലോകകപ്പ് ഇന്ത്യയിലെ വ്യാപാരസമൂഹത്തിന് പുത്തനുണർവ്വാണ് നൽകിയിരിക്കുന്നത്.

2007-2008കാലത്ത് നാമക്കലിൽ നിന്ന് ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ തുടങ്ങി 11 രാജ്യങ്ങളിലേക്കും 15 കോടി വരെ മുട്ട കയറ്റുമതി ചെയ്തിരുന്നു. എന്നാൽ കോഴിമുട്ടയുടെ ഷെൽഫ് ആയുസ്സ് ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കയറ്റുമതി കുറയുകയും ഇതുമൂലം കോഴിഫാം ഉടമകൾ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിനുപുറമെ, കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളുടെ കർശന നിബന്ധനകൾക്ക് വഴങ്ങി ഇന്ത്യയിൽ നിന്ന് മുട്ട വാങ്ങുന്നതിൽ നിന്ന് രാജ്യങ്ങൾ പിൻമാറിയിരുന്നു.

മുൻനിര കയറ്റുമതി രാജ്യങ്ങളിലൊന്നായ തുർക്കി കോഴിമുട്ടയുടെ വില രണ്ടിരട്ടിയാക്കിയതോടെയാണ് ഇറക്കുമതിക്ക് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയെ വീണ്ടും ആശ്രയിക്കുന്നത്. 5 crore eggs from Tamil Nadu’s Namakkal will be exported to Qatar during and before the World Cup. Some reports say 2 crore egggs have already been sent to Doha.

banner business Diary Farming Farmer Farmers farming Farming and technology farming business farming india Farming methodologies FIFA India Qatar World Cup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സേവിംഗ്സ് പ്രോയുമായി കൈകോർത്ത് JioBlackRock

19 June 2026

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സേവിംഗ്സ് പ്രോയുമായി കൈകോർത്ത് JioBlackRock
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സേവിംഗ്സ് പ്രോയുമായി കൈകോർത്ത് JioBlackRock
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil