മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റയിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഉന്നത എക്സിക്യുട്ടിവുകളുടെ രാജിയും തുടരുകയാണ്.
വാട്ട്സ്ആപ്പ് ഇന്ത്യ ഹെഡ് അഭിജിത് ബോസും മെറ്റാ ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാളും അതത് സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. നിലവിൽ വാട്ട്സ്ആപ്പ് ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവിയായ ശിവനാഥ് തുക്രൽ, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ ഇന്ത്യയിലെ എല്ലാ മെറ്റാ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ സൈറ്റുകളുടെയും പബ്ലിക് പോളിസി ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മെറ്റാ ഇന്ത്യയുടെ മുൻ സിഇഒ ആയിരുന്ന അജിത് മോഹൻ, സോഷ്യൽ മീഡിയ ഭീമനായ സ്നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്നാപ്പിൽ ജോലി ചെയ്യുന്നതിനായി മെറ്റ വിട്ട് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ രാജി അരങ്ങേറുന്നത്.
വരുമാനം കുറഞ്ഞ് മെറ്റ
പരസ്യ വരുമാനം കുറയുകയും ഫോളോവേഴ്സിൽ ഇടിവ് സംഭഴിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മെറ്റ, പ്ലാറ്റ്ഫോമിലെ 11,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ രാജിയും സംഭവിക്കുന്നത്. ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയിൽ കമ്പനി ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മെറ്റ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു.
2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം കഴിഞ്ഞ വർഷം ഇതേ സമയത്തെ 9.2 ബില്യൺ ഡോളറിൽ നിന്ന് പകുതിയിലേറെ കുറഞ്ഞ് 4.4 ബില്യൺ ഡോളറായി. കൂടാതെ, ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ സെയിൽസിലും 4% ഇടിവുണ്ടായി. എന്നിരുന്നാലും, മെറ്റയുടെ 27.7 ബില്യൺ പ്രവർത്തന വരുമാനം 27.7 ബില്യൺ ഡോളറാണ്.
Days after the Mark Zuckerberg-led business announced significant layoffs, the heads of WhatsApp India, Abhijit Bose, and Meta India’s public policy department, Rajiv Aggarwal, both resigned from their respective posts. Shivnath Thukral, who is currently WhatsApp India’s head of public policy, has since been named the director of public policy for all Meta-owned social media sites in India, including Facebook, WhatsApp, and Instagram.