ഹീറോ സ്പ്ലെൻഡറിനെ നേരിടാൻ ഹോണ്ട പുതിയ 100CC ബൈക്കുമായി വരുന്നു. പുതിയ 100 CC ബൈക്ക് ഹോണ്ട 2023 ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ജാപ്പനീസ് കമ്പനിയുടെ ഈ പുതിയ 100 CC ബൈക്കിന് ഇന്ത്യയിൽ ഏകദേശം 75,000 രൂപയിൽ എക്സ്-ഷോറൂം വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 100 CC ബൈക്കിന്റെ കൂടുതൽ വിശദാംശങ്ങൾ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ രണ്ട് പുതിയ ബൈക്കുകളും സ്കൂട്ടറുകളും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബ്രാൻഡുകളിലൊന്നാണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട. 2022 ഒക്ടോബറിൽ ഹോണ്ട മൊത്തം 4,49,391 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 4,32,229 യൂണിറ്റുകളാണ് വിറ്റത്.
CB500 ഉടനെത്തും
ഈ പുതിയ 100 സിസി ബൈക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. 2022 സാമ്പത്തിക വർഷത്തിൽ 119 അസോസിയേറ്റ് ഡീലർമാർ, 10 ഡീൽ ഔട്ട്ലെറ്റുകൾ, 239 അംഗീകൃത സർവീസ് സെന്ററുകൾ എന്നിവയ്ക്ക് പുറമെ ഗ്രാമങ്ങളിലും നഗരങ്ങളിലും ബ്രാൻഡ് 11 പുതിയ ടച്ച്പോയിന്റുകളും അടുത്തിടെ സ്ഥാപിച്ചു. കരുത്തുററ പെർഫോമൻസുളള പ്രീമിയം ബൈക്ക് വാങ്ങുന്നവർക്കായി ഹോണ്ട ഉടൻ തന്നെ പുതിയ CB500 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 471cc പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് CB500-ന് കരുത്തേകുന്നത്. അത് യഥാക്രമം 47 bhpകരുത്തും 43 Nm-ഉം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു. ലോഞ്ചിന് മുന്നോടിയായി ബ്രാൻഡ് കൂടുതൽ വിശദാംശങ്ങൾ ഉടൻ പങ്കിടും.
Honda will launch a new 100 CC bike in early 2023 to take on the Hero Splendor. The Japanese company’s new 100 CC bike is priced at around Rs 75,000 ex-showroom in India. Honda has not revealed more details about the 100 CC bike