
മാധ്യമങ്ങൾ സത്യസന്ധരായിരിക്കണമെന്നും മികച്ച പൗരൻമാരെ രൂപപ്പെടുത്താനാകണമെന്നും യുഎഇ യുവജവകാര്യസഹമന്ത്രി Shamma bint Suhail Faris Al Mazru.
മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയവുമായി അബുദാബിയിൽ നടന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. മാധ്യമങ്ങൾ കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്, ക്ലിക്ക്ബെയ്റ്റ് ഹെഡ്ലൈൻ കൊടുത്ത് പ്രചാരം സൃഷ്ടിക്കുന്നതിലല്ല, അവർ കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് ന്യൂസ് ഏജൻസി WAM, ADNEC ഗ്രൂപ്പ് എന്നിവ സംയുക്തമായി ദുബായിൽ സംഘടിപ്പിച്ച ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ ലോഞ്ച് എഡിഷനിൽ മാധ്യമമേഖലയിലെ വലിയ സാന്നിധ്യമുണ്ടായി. ലോകത്തെ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നായി 1,200-ലധികം മാധ്യമ പ്രമുഖരും, വിദഗ്ധരും ഇൻഫ്ലുവൻസേഴ്സും മീറ്റിൽ പങ്കെടുത്തു.
സുസ്ഥിരവും സത്യസന്ധവും വിശ്വാസയോഗ്യവും സഹിഷ്ണുതയും ചിന്താശേഷിയുമുള്ള മാധ്യമ നിലവാരമാണ് കാലഘട്ടത്തിന്റെ ആവശ്യമെെന്ന് മീഡിയ കോൺഗ്രസ് വിലയിരുത്തി.

Saleema Vellani, Founder & CEO, Author
ലോകത്ത് ബിസിനസ് കണക്ഷനുകൾ സുഗമമാക്കുന്നതിലും ന്യൂ മീഡിയ രംഗത്ത് ബ്രാൻഡ് പുനർനിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിലും ഇവന്റ് പ്രധാന പങ്കുവഹിക്കുമെന്ന് സംഘാടകർ പറഞ്ഞു. സമകാലിക മാധ്യമങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം, മാധ്യമ മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെ പ്രയോഗം തുടങ്ങി നിരവധി പ്രധാന വിഷയങ്ങൾ ചർച്ചക്ക് വന്നു. 10,000-ത്തിലധികം പ്രതിനിധികളും മീഡിയ കമ്പനികളും മീഡിയ കോൺഗ്രസിൽ പങ്കെടുത്തു.