ബോക്സോഫീസിൽ കാന്താരയുടെ പടയോട്ടം, 50 ദിവസം കൊണ്ട് വാരിയത് 370 കോടി കളക്ഷൻ

ബോക്സോഫീസ് കളക്ഷനുകൾ വാരിക്കൂട്ടി പടയോട്ടം തുടരുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര.

  • റിലീസ് ചെയ്ത് 50ാം ദിനം പൂർത്തിയാകുമ്പോൾ 400 കോടി ക്ലബ്ബിലേയ്ക്ക് നീങ്ങുകയാണ് ചിത്രം.
  • തെലുഗു, ഹിന്ദി, മലയാളം എന്നിങ്ങനെ മൂന്ന് ഇതര ഭാഷകളിലും പടം വമ്പൻ ഹിറ്റാണ്.
Box Office Report: Rishab Shetty's Kantara to hit the 400-crore mark to become a Mega Blockbuster!
  • 16 കോടി രൂപ മുതൽമുടക്കിൽ പൂർത്തിയാക്കിയ ചിത്രം, 2022ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ്. 2022 സെപ്തംബർ 30നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
  • 900ത്തിലധികം സ്ക്രീനുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്നു. പരമ്പരാഗത നൃത്തമായ ഭൂതകോലയുടെ ഐതിഹ്യകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുത്താനാകുന്ന സിനിമ. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ ഋഷഭ് ഷെട്ടി, കിഷോർ, അച്യുത് കുമാർ, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോംബാലെ ഫിലിംസിന് കീഴിൽ വിജയ് കിർഗന്ദൂർ, ചാലുവെ ഗൗഡ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. കാന്താരയുടെ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിലേയ്ക്ക് അടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, അധികം വൈകാതെ ചിത്രം ഒടിടി റിലീസിനെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

The film by Rishab Shetty is irresistible! Kantara is having an exceptional run and is on track to gross over Rs 400 crore at the box office worldwide. It is conquering multiple milestones with its constant rise. The movie is breaking all kinds of records, first in Kannada and then throughout India. Since its debut on October 14th, its expansion in the Bollywood Market has showcased examples of its success.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version