ISRO launches Vikram-S, India's first privately-built rocket
ISRO launches Vikram-S, India’s first privately-built rocket

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിർമ്മിത റോക്കറ്റായ വിക്രം-എസ് (Vikram-S) ഐഎസ്ആർഒ വിക്ഷേപിച്ചു.

സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് രൂപകൽപ്പന ചെയ്‌ത വിക്രം-എസ് മൂന്ന് ഉപഗ്രഹങ്ങളെയാണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ബഹിരാകാശ മേഖലയിലെ നാഴികക്കല്ലായി പദ്ധതിയെ അടയാളപ്പെടുത്താം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്‌റോസ്‌പേസ് ഐഎസ്ആർഒയുടെ സഹകരണത്തോടെയാണു റോക്കറ്റ് നിർമ്മിച്ചിരിക്കുന്നത്.

‘പ്രാരംഭ്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം വഴി ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്.

ISRO launches Vikram-S, India’s first privately-built rocket

റോക്കറ്റിന്റെ വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമ്മിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ കീഴില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം പേലോഡ് ഉള്‍പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാണ് വിക്രം എസ് വിക്ഷേപിച്ചത്. ആറ് മീറ്റര്‍ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതല്‍ കടലില്‍ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയമാണ് ആയുസ്, പരമാവധി 81.5 മീറ്റയര്‍ ഉയരത്തിൽ റോക്കറ്റിന് എത്താൻ സാധിക്കും.

It is a proud moment for the Indian space sector. India successfully placed three satellites into orbit with the rocket Vikram-S which was completely developed by Skyroot Aerospace, a four-year-old startup. This marked the entry of private players into a sector dominated by ISRO. The space sector was opened to private players in 2020. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version