റോബോ വഴി ലഹരിവിരുദ്ധ ബോധവൽക്കരണം
ലഹരിവിരുദ്ധ ബോധവൽക്കരണവുമായി സ്റ്റാർട്ടപ്പ് കമ്പനി അസിമോവിന്റെ റോബോട്ട്. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളുമായാണാണ് റോബോട്ട് സംവദിച്ചത്.
ആന്റി നാർക്കോട്ടിക് സെൽ വെബ്‌സൈറ്റിൽ നിന്നുള്ള ചോദ്യങ്ങളുൾപ്പെടുത്തി, ക്വിസ് മത്സരവും സംഘടിപ്പിച്ചു. റോബോട്ടിന്റെ ചെസ്റ്റ് സ്‌ക്രീനിൽ മൾട്ടിപ്പിൾ ചോയ്‌സ് ഉത്തരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ലഹരിവിരുദ്ധ ബോധവൽക്കരണം. സ്കൂളിലെ ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് റോബോട്ടുമായി സംവദിക്കാൻ അവസരം ലഭിച്ചത്. അസിമോവ് റോബോട്ടിക്‌സ് സി.ഇ.ഒ ടി. ജയകൃഷ്ണൻ നേതൃത്വം നൽകി. കളമശ്ശേരി കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻക്യുബേറ്റ് ചെയ്തിരിക്കുന്ന, റോബോട്ടിക്സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് അസിമോവ്.
അസിമോവ് ചെയ്യുന്നതെന്ത്?
റോബോട്ടുകളുടേയും, അവയുടെ അനുബന്ധ സാങ്കേതികവിദ്യകളുടേയും രൂപകൽപന, നിർമ്മാണം, പരിപാലനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Asimov റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. 2012ലാണ് Asimov റോബോട്ടിക്‌സ് പ്രവർത്തനം ആരംഭിച്ചത്. വിവിധ തരത്തിലുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് Asimov റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ഓട്ടോണമസ് നാവിഗേഷൻ പോലുള്ള സംവിധാനങ്ങൾ. റോബോട്ടുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. മുഖങ്ങളും, ചിത്രങ്ങളും, വസ്തുക്കളും തിരിച്ചറിയാൻ സഹായിക്കുന്ന മെഷീൻ വിഷൻ സാങ്കേതികവിദ്യ, റോബോട്ടിനെ ചലിപ്പിക്കുന്ന മാനിപ്പുലേഷൻ സംവിധാനം തുടങ്ങിയവയും Asimov ഉപയോഗപ്പെടുത്തുന്നു. Wheel Encoders, Joint Encoders, Lidar, Proximity Censors, Camera, Indore GPS തുടങ്ങിയ സെൻസറുകളിലൂടെയാണ് Asimov റോബോട്ടുകൾ മനുഷ്യരിൽ നിന്ന് വിവരശേഖരണം നടത്തുന്നത്. ബാങ്കിംഗ്, സെക്യൂരിറ്റി, ആരോഗ്യമേഖല, റീട്ടെയിൽ തുടങ്ങി ഉപഭോക്താവുമായി ഇടപെടേണ്ട ഏതു മേഖലയിലും Asimov റോബോട്ടുകളെ ഉപയോഗപ്പെടുത്താവുന്ന താണ്.
Startup company Asimov’s robot with anti-drug awareness. The robot interacted with the students of Kalamassery Rajagiri Public School. A quiz competition was also organized, incorporating questions from the Anti-Narcotics Cell website.