ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 10,000 പേരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ വന്നത്. “മോശം പ്രകടനം നടത്തുന്ന” ജീവനക്കാരെ അതായത് ഏകദേശം 6% ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദ ഇൻഫർമേഷനിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഒരു പുതിയ റാങ്കിംഗ്, പെർഫോമൻസ് മാനേജ്മെന്റ് പദ്ധതിയിലൂടെ 10,000 ജീവനക്കാരെ ക്രമേണയായി പിരിച്ചു വിടാൻ Google ഉദ്ദേശിക്കുന്നു. അടുത്ത വർഷം ആദ്യം മുതൽ, ഒരു പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റം വഴി മോശം പ്രകടനം നടത്തുന്നവരെ കണ്ടെത്തി പുറത്താക്കാൻ കമ്പനി പദ്ധതിയിടുന്നു. ആൽഫബെറ്റിലെ പുതിയ പെർഫോമൻസ് റേറ്റിംഗ് സംവിധാനം ബോണസുകളും സ്റ്റോക്ക് ഗ്രാന്റുകളും നൽകുന്നത് ഒഴിവാക്കാൻ ഉപയോഗിച്ചേക്കാം. റിപ്പോർട്ടിനോട് ആൽഫബെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആൽഫബെറ്റിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 1,87,000 വരും. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ഫയലിംഗ് അനുസരിച്ച്, കഴിഞ്ഞ വർഷം ഒരു ആൽഫബെറ്റ് ജീവനക്കാരന്റെ ശരാശരി ശമ്പളം ഏകദേശം $295,884 ആയിരുന്നു. പ്രതികൂലമായ ആഗോള സാമ്പത്തിക കാലാവസ്ഥയിൽ ആമസോൺ, ട്വിറ്റർ, സെയിൽസ്ഫോഴ്സ് അടക്കമുളള പ്രമുഖ സാങ്കേതിക കമ്പനികളും പിരിച്ചുവിടൽ ആരംഭിച്ചിരിക്കുകയാണ്.
According to reports, Alphabet, the parent company of Google, plans to fire 10,000 “low performing” employees, or 6% of its staff. Amazon, Twitter, Salesforce, and other major technology companies started the Silicon Valley’s Big Tech layoff season under the unfavourable global economic climate.
Related Posts
Add A Comment