യുകെയിൽ ജോലി ചെയ്യാൻ അവസരം തേടുന്ന യുവ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇപ്പോൾ സന്തോഷിക്കാം.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് 3,000 വിസകൾ വാഗ്ദാനം ചെയ്യുന്ന യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് യുകെ പ്രധാനമന്ത്രി ഋഷി സുനക് അംഗീകാരം നൽകി. ബാലിയിൽ നടന്ന ജി20 ഉച്ചകോടിയുടെ പതിനേഴാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുകെ പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള പ്രഖ്യാപനം. ഒക്ടോബറിൽ റിഷി അധികാരമേറ്റതിന് ശേഷം നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
18നും 30നും ഇടയിൽ പ്രായമുള്ള, ബിരുദമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം തിരഞ്ഞെടുക്കാം. അവർക്ക് യുകെയിൽ രണ്ട് വർഷം ജീവിക്കാനും ജോലി ചെയ്യാനും കഴിയും. ബ്രിട്ടീഷ് ഗവൺമെന്റിന്റെ അഭിപ്രായത്തിൽ, പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ ബ്രിട്ടീഷ് പൗരന്മാരും ഇതിൽ ഉൾപ്പെടും. യുകെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പിന്റെ (MMP) ഭാഗമായാണ് കരാർ ഒപ്പിട്ടത്. 2023 ആദ്യത്തോടെ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പദ്ധതി സഹായകരമാകും. സ്വതന്ത്ര വ്യാപാര ഉടമ്പടി (FTA)യുമായി ബന്ധപ്പെട്ട നിലവിലെ ചർച്ചകൾക്കും യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The young Indian professionals who are looking for an opportunity to work in the UK can be glad now. UK Prime Minister Rishi Sunak has approved the UK-India Young Professionals Scheme that offers 3,000 visas for Indian professionals.