ലുക്ലയിൽ നിന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കും തിരിച്ചും 12 ദിവസത്തെ ട്രെക്കിംഗ് അടങ്ങുന്നതാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്ക്. 2023 ഏപ്രിലിലാണ് അടുത്ത എവറസ്റ്റ് ബേസ് ക്യാമ്പ് നടക്കുന്നത്.
എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിംഗ് നടത്താൻ താൽപ്പര്യമുള്ള ആളുകൾക്കായി സ്റ്റാർട്ടപ്പായ ക്യാമ്പർ, സൗജന്യ ഓറിയന്റേഷൻ സെഷൻ സംഘടിപ്പിച്ചു. മിനിമൽ ഇംപാക്ട് ടൂറിസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ക്യാമ്പർ. 7 തവണ എവറസ്റ്റ് കയറിയ, എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിംഗിൽ എക്സ്പേർട്ടായ Muhamed Faiz ആണ് സൗജന്യ ഓറിയന്റേഷൻ സെഷന് നേതൃത്വം നൽകിയത്. 130 കിലോമീറ്ററോളം ശരാശരി ദൂരം സഞ്ചരിച്ച് 18,000 അടി വരെ കയറുന്ന ശ്രമകരമായ ഗ്രേഡ് ട്രെക്കിംഗ് ആണ് എവറസ്റ്റ് ബേസ് ക്യാമ്പിലുള്ളത്. ട്രെക്കിംഗ് നടത്താൻ താൽപ്പര്യമുള്ളവരുടെ സംശയ നിവാരണത്തിനായാണ് സെഷൻ നടത്തിയത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ കൊച്ചി കളമശ്ശേരിയിലായിരുന്നു ഓറിയന്റേഷൻ സെഷൻ.
Campper, a startup focusing on minimal impact tourism, arranged a free orientation session for the people interested in taking up the Everest Base Camp trek. The Orientation class was taken by Muhamed Faiz, a 7 time Everest climber and pro in EBC trek.