Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റിലയൻസ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ത്?
Entrepreneur

റിലയൻസ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ത്?

News DeskBy News Desk25 November 2022Updated:25 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിലയൻസ് ഇൻഡസ്ട്രീസിന്റെ വ്യവസായ സാമ്രാജ്യം വിപുലമാണ്. ഇപ്പോൾ പേയ്‌മെന്റ് ബിസിനസിലും കരുത്തരാകാൻ ഒരുങ്ങുകയാണ് റിലയൻസ്. ഫിനാൻഷ്യൽ സർവീസ് ബിസിനസ്സ് വേർപെടുത്താനും ലിസ്റ്റ് ചെയ്യാനും പദ്ധതിയിടുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (RSIL) വിഭജിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (JFSL) എന്ന് പുനർനാമകരണം ചെയ്യുമെന്ന് റിലയൻസ് പ്രഖ്യാപിച്ചത് ഒക്ടോബറിലാണ്.

ഫിനാൻഷ്യൽ സർവീസുകൾക്ക് Jio Financial Services Limited എന്ന് പേര് നൽകി സ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഉടൻ ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു. JFS, ലിസ്റ്റുചെയ്യുമ്പോൾ, ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക സേവന കമ്പനിയായി വളരുമെന്ന് Macquarie Research പ്രവചിച്ചു.

ആസ്തിയിൽ അ‍ഞ്ചാമനാകുമോ

റിലയൻസ് ഇൻഡസ്ട്രിസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്മെന്റ്സ്. റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്മെന്റ്സിന്റെ കൈവശമുള്ള 6.1 ശതമാനം ഓഹരികൾ JFS-ന് കൈമാറും. 1 ട്രില്യൺ ഡോളർ ആസ്തിയുള്ള രാജ്യത്തെ അഞ്ചാമത്തെ വലിയ ധനകാര്യ സേവന കോർപ്പറേഷനായി JFS സ്ഥാനം പിടിക്കുമെന്ന് Macquarie റിസർച്ച് റിപ്പോർട്ട് സൂചിപ്പിച്ചു. കോർപ്പറേറ്റ് ഗ്രൂപ്പുകളെ ബാങ്കിം​ഗ് ലൈസൻസ് നേടാൻ അനുവദിക്കാത്തതിനാൽ JFS-ന് ഒരു ബാങ്കിംഗ് ലൈസൻസ് നേടാൻ കഴിഞ്ഞേക്കില്ല. എന്നാൽ റിലയൻസിന് നിലവിൽ NBFC ലൈസൻസ് ഉള്ളതിനാൽ, JFS-ന് അത് ഉപയോഗിക്കാനാകും. NBFC ആയതിനാൽ ബാങ്കിംഗ് മേഖലയിൽ ജെഎഫ്‌എസിന്റെ സ്വാധീനം പരിമിതമായിരിക്കും.

ആർക്കൊക്കെ ഭീഷണിയാകും?

റിലയൻസ് പേയ്‌മെന്റ് വ്യവസായത്തിൽ അവതരിക്കുമ്പോൾ മറ്റ് ഫിൻടെക് മോഡലുകൾ‍ക്ക് ഭീഷണിയാവാനുളള സാധ്യതയും Macquarie പ്രവചിക്കുന്നു. ബജാജ് ഫിനാൻസ് പോലുള്ള NBFC-കളുടെയും പേടിഎം പോലുള്ള ഫിൻ‌ടെക് കമ്പനികളുടെയും അടിസ്ഥാനമായ ഉപഭോക്തൃ, വ്യാപാരി വായ്പകളിൽ റിലയൻസും ഊന്നൽ നൽകും. മറ്റ് മിക്ക ഫിൻ‌ടെക്കുകളിൽ നിന്നും JFS വ്യത്യസ്തമായിരിക്കും, കാരണം ഇതിന് ​ഗ്രൂപ്പിന്റെ സാമ്പത്തികേതര ബിസിനസുകളിൽ നിന്ന് ശേഖരിക്കുന്ന വലിയ അളവിലുള്ള ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. ആലിബാബ, ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ എന്നീ കമ്പനികൾക്ക് സമാനമായി സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് ഈ ഡാറ്റ പ്രോസസ്സ് ചെയ്യാനും വിശകലനം ചെയ്യാനും റിലയൻസിന് കഴിയും.

റിലയൻസ് ഗ്രൂപ്പിന് സൂപ്പർമാർക്കറ്റുകൾ, ഡിജിറ്റൽ സ്റ്റോറുകൾ തുടങ്ങി നിരവധി ഫോർമാറ്റുകളിലായി 15,000-ലധികം സ്റ്റോറുകളുടെ ശൃംഖലയും ടെലികോമിൽ 400 ദശലക്ഷത്തിലധികം ഉപഭോക്താക്കളും റീട്ടെയ്‌ലിൽ 200 ദശലക്ഷത്തിലധികം ഉപഭോക്തൃ അടിത്തറയും ഉണ്ട്.

A demerger and IPO are planned for Jio Financial Services (JFS), a Reliance Industries unit. In a recent analysis, Macquarie Research predicted that JFS, upon listing, will grow to be India’s fifth-largest financial services company.

banner business channeliam financial services Fintech India Jio Financial Services Limited Mukesh Ambani
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil