സമ്പദ്വ്യവസ്ഥയിൽ അഭൂതപൂർവമായ വളർച്ചയാണ് ഇന്ത്യ പ്രകടമാക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.
പുതുതായി എന്തെങ്കിലും തുടങ്ങാനുള്ള ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്ന അമൃത് കാലിന്റെ തുടക്കമാണ് ഇന്ത്യയ്ക്ക് നടപ്പുവർഷമെന്നും മുകേഷ് അംബാനി പറഞ്ഞു. 2047ഓടെ രാജ്യം 40 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അംബാനി പറഞ്ഞു.
സാമ്പത്തിക വളർച്ചയിലും അവസരങ്ങളിലും അഭൂതപൂർവമായ വളർച്ചയ്ക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
ക്ലീൻ എനർജിയിലാണ് ഭാവി
ക്ലീൻ എനർജി, ബയോ എനർജി, ഡിജിറ്റൽ എന്നിവ വരും ദശകങ്ങളിൽ ഇന്ത്യയുടെ വളർച്ചയെ നിയന്ത്രിക്കുമെന്നും സങ്കൽപ്പിക്കാത്ത വിധത്തിൽ ജീവിതത്തെ മാറ്റിമറിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. AI, റോബോട്ടിക്സ്, IoT തുടങ്ങിയ സാങ്കേതിക വിദ്യകൾ മാറ്റത്തിന്റെ ശക്തമായ സഹായികളാണ്. ഇന്ത്യയെ ക്ലീൻ എനർജിയുടെ മുന്നണി ശക്തിയാക്കി മാറ്റാനുള്ള ദൗത്യത്തിൽ, ഡിജിറ്റൈസേഷൻ വലിയ പങ്ക് വഹിക്കുമെന്നും അംബാനി പറഞ്ഞു.
2021 ഓഗസ്റ്റിലെ 75-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അമൃത് കാൽ എന്ന പദം പരാമർശിച്ചത്. ഈ വർഷമാദ്യം 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി നിർമല സീതാരാമനും ഈ പദം ഉപയോഗിച്ചിരുന്നു.
Mukesh Ambani, chairman and managing director of Reliance Industries Ltd (RIL), stated that as the Amrit Kaal plays out, the nation will experience an unprecedented explosion in economic growth and opportunity.He said that this year is the start of India’s Amrit Kaal, which is regarded as the most auspicious season to begin anything new, and predicted that the nation’s economy will reach $40 trillion by 2047.