പാഴ് വസ്തുക്കളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് കാട്ടിത്തരുകയാണ് മൂവാറ്റുപുഴയിലെ കലം 3-D എന്ന സംരംഭം.

ഇ-വെയ്സ്റ്റുകളെ ത്രീഡി പ്രിന്റഡ് പോട്ടുകളാക്കും KALAM സംരംഭം

ഇലക്ട്രോണിക്സ് വേസ്റ്റുകളെ മനോഹരമായ ത്രീഡി പ്രിന്റഡ്  പോട്ടുകളാക്കി മാറ്റുകയാണ് എംബിഎക്കാരനായ സബിൻ തോമസും, മെക്കാനിക്കൽ എഞ്ചിനീയറും ഇറ്റലിയിൽ നിന്നും ത്രി ഡി പ്രിൻറിങ്ങും പഠിച്ച ആൻറണിയും. വീടിനും,നാടിനും തലവേദനയായി മാറുന്ന ഇ-വേസറ്റുകളാണ്, ഇവിടെ അതിമനോഹരങ്ങളായ പോട്ടുകളായി മാറുന്നത്.

പോട്ട് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ കോയമ്പത്തൂരുള്ള ഫാക്ടറിയിൽ നീന്നും ഗ്രാന്യൂൾസായി ലഭിക്കുകയും അതിനെ ഫിലമെന്റ് രൂപത്തിലാക്കി ത്രിഡി പ്രിൻററുമായി കണക്റ്റു ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ വ്യാവസായികാടിസ്ഥാനത്തിൽ ത്രിഡി പ്രിൻറഡ് പോട്ട് ചെയ്യുന്നവരില്ലെന്നാണ്  കലം ത്രിഡി യുടെ ഫൗണ്ടറായ സബിൻ പറയുന്നത്.

നാലിഞ്ചു മുതൽ എട്ടിഞ്ചു വരെ ഉയരത്തിലുള്ള പോട്ടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. വളരെയേറെ സമയമെടുത്താണ് ഓരോ പോട്ടിൻറെയും നിർമാണം പൂർത്തിയാക്കുന്നത്. ഒരിഞ്ചിന് ഒരു മണിക്കൂർ എന്ന സമയക്രമത്തിൽ എട്ടിഞ്ചിന് എട്ടു മണിക്കൂർ വേണ്ടിവരുമെന്നും സബിൻ പറയുന്നു. ആറിഞ്ചിന്റെ പോട്ടിന് ഏകദേശം 250 മുതൽ 300 രൂപ വരെയാണ് വില.ഓരോ പോട്ടിന്റെയും ആകൃതിക്കും ഡിസൈനിനും അനുസരിച്ച് വിലയിലും വ്യത്യാസം വരും. ഫെയിസാകൃതിയിലുള്ള പോട്ടിനാണ് കൂടുതൽ ഡിമാൻറെന്നും സബിൻ പറയുന്നു.  ഇൻസ്റ്റാഗ്രാം, ഫെയ്സ് ബുക്ക് പേജുകൾവഴിയും  ആളുകൾ പറഞ്ഞറിഞ്ഞും വിദേശത്തു നിന്നും പോട്ടുകൾക്ക് ഓർഡറുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും ബിസിനസ് വിപുലമാക്കാനുള്ള ശ്രമത്തിലാണ് സബിനും,ആൻറണിയും. ക്ളേയിലും,സെറാമികിലും ത്രിഡി പ്രിൻറിങ് എന്നതാണ് ഇവരുടെ അടുത്ത ലക്ഷ്യം.

Kalam 3D initiative, in Muvattupuzha, is showing how to effectively use waste materials. Sabine Thomas and Anthony are turning electronics waste into beautiful 3D printed pots.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version