യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യക്കാർക്കിടയിൽ പ്രചാരത്തിലുണ്ട്. പാൻഡെമിക് കാലഘട്ടമാണ് യുപിഐക്ക് പ്രചാരം നൽകിയത്. ഒക്ടോബറിൽ UPI വഴി നടത്തിയ ഇടപാടുകളുടെ മൊത്തത്തിലുള്ള മൂല്യം 7.7% ഉയർന്ന് 730 കോടി രൂപയായി. സെപ്തംബറിൽ യുപിഐ വഴിയുള്ള 678 ബില്യൺ ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്.

ഇപ്പോൾ, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യു‌പി‌ഐയുടെ മൊത്തം ഇടപാട് പരിധി പരിമിതപ്പെടുത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (RBI) ചർച്ച നടത്തുകയാണ്. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ എൻപിസിഐ, ധനമന്ത്രാലയ ഉദ്യോസ്ഥർ, ആർബിഐ ഉദ്യോഗസ്ഥർ എന്നിവർ അടുത്തിടെ യോഗം ചേർന്നിരുന്നു. വോളിയം പരിധി 30 ശതമാനമാക്കാൻ യോഗം തീരുമാനിച്ചു, ഇത് നടപ്പിലാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 ആയി NPCI നിശ്ചയിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇടപാട് പരിധി നിശ്ചയിച്ചത്?

നിലവിൽ യുപിഐക്ക് ഇടപാട് പരിധിയില്ല. UPI വിപണിയുടെ 94.6 ശതമാനവും നിയന്ത്രിക്കുന്നത് മൂന്നാം കക്ഷി ആപ്പ് ദാതാക്കളായ PhonePe, Google Pay, Paytm എന്നിവയാണ്. Google Pay, PhonePe എന്നിവയുടെ വിപണി വിഹിതം ഏകദേശം 80 ശതമാനമായി ഉയർന്നു. ഒക്ടോബറിൽ, ഇന്ത്യയിലെ എല്ലാ UPI ഇടപാടുകളുടെയും ഏറ്റവും വലിയ ശതമാനം (49%) PhoneP-യുടെ കൈവശമായിരുന്നു. PhonePe, Google Pay എന്നിവയ്ക്ക് പിന്നാലെ Paytm, CRED Pay, WhatsApp Pay, Amazon Pay, മറ്റ് ബാങ്കിംഗ് ആപ്പുകൾ എന്നിവയുണ്ട്. ആത്യന്തികമായി, ഇത് വിപണിയിൽ അവരുടെ കുത്തകയിലേക്ക് നയിക്കും. ഈ കുത്തക അപകടസാധ്യത ഒഴിവാക്കാനാണ് NPCI 30 ശതമാനം വോളിയം പരിധി നിർദ്ദേശിച്ചത്.

എന്താണ് UPI?

മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ തൽക്ഷണം പണം കൈമാറാൻ കഴിയുന്ന ഒരു തത്സമയ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഒരാൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ഒന്നിലധികം UPI ആപ്പുകളിലേക്ക് ലിങ്ക് ചെയ്യാം, കൂടാതെ ഒരു UPI ആപ്പ് വഴി നിരവധി ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാം. സ്കാനർ, മൊബൈൽ നമ്പർ, യുപിഐ ഐഡി എന്നിവ വഴി പണം കൈമാറ്റം നടത്താം.

The Unified Payments Interface (UPI) has become popular among Indians in the past few years. The pandemic period gave a big push to the system. Reports say that the overall value of transactions made through UPI in October rose by over 7.7 per cent to Rs 730 crores. In September, there were 678 billion UPI-driven digital transactions. Now, the National Payments Corporation of India (NPCI)is in talks with the Reserve Bank of India (RBI) to cap the total transaction limit for UPI.  Recently, a meeting was convened to discuss the same. Officials of NPCI, Finance Ministry and RBI participated in the meeting. The meeting has decided to put a volume cap of 30 per cent, and NPCI has set December 31 as the deadline to implement this. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version