രാജ്യത്തെ പ്രീ-ഓൺഡ് കാർ വിപണി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 മടങ്ങ് വളരുമെന്ന് Olx Auto-CRISIL റിപ്പോർട്ട്. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിപണി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ കാറുകളുടെ വിപണിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2022 സാമ്പത്തിക വർഷത്തിലെ 4.1 ദശലക്ഷം യൂണിറ്റിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ 2027 ൽ 8.2 ദശലക്ഷം യൂണിറ്റായി മാറുമെന്നാണ് പ്രവചനം. വോളിയത്തിന്റെ കാര്യത്തിൽ ഇത് പ്രീ-പാൻഡെമിക് ലെവൽ കൈവരിച്ചതായും അതിനുശേഷം 9% വളർച്ച നേടിയതായും റിപ്പോർട്ട് പറയുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് വോളിയത്തിൽ 2 മടങ്ങും മൂല്യത്തിൽ 2.5 മടങ്ങും വളരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് പുതിയ കാറുകളുടെ വിപണിയേക്കാൾ 1.7 മടങ്ങ് വളർച്ചയാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വിപണി പ്രീ-കോവിഡ് ലെവലിലേക്ക്
പ്രീ-കോവിഡ് ലെവലിലേക്കുളള വിപണിയുടെ മടക്കത്തിൽ മൊബിലിറ്റിയിലെ വർദ്ധനവ്, ഓഫീസുകൾ തുറക്കൽ എന്നിവ ഗുണകരമായി. വൻ നഗരങ്ങളിലെ ഉപഭോക്താക്കൾക്കിടയിൽ പ്രീ-ഓൺഡ് കാറുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. അതിൽ തന്നെ ചെറിയ കാറുകൾക്കുള്ള ഡിമാൻഡ് വലിയ കാറുകളേക്കാൾ വളരെ കൂടുതലാണെന്നും ഈ വിഭാഗത്തിൽ മാരുതി ആധിപത്യം നിലനിർത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Maruti Baleno, Hyundai Elite i20, Renault KWID, Maruti Suzuki Dzire, Hyundai Grand i10 എന്നിവയാണ് പ്രചാരത്തിലുള്ള ചില കാറുകൾ.
എന്നിരുന്നാലും, പ്രീ-ഓൺഡ് കാറുകളുടെ മൊത്തം ഡിമാൻഡിൽ ചെറുകാറുകളുടെ വിഹിതം 2027 സാമ്പത്തിക വർഷത്തോടെ 2% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ കാർ അല്ലെങ്കിൽ സെഡാൻ പ്രീ-ഓൺഡ് സെഗ്മെന്റ് 12% വിഹിതത്തിൽ നിന്ന് കുറയും. FY27 ൽ 7% വരെയാകും. പുതിയ കാർ വിപണിയിലെ വിൽപ്പന കുറയുന്നതും പുതിയ മോഡൽ ലോഞ്ചുകളുടെ അഭാവവും യുവികളിലേക്കുള്ള മുൻഗണന മാറുന്നതും കാരണമാകും. പ്രീ-ഓൺഡ് സെഗ്മെന്റിൽ, യുവി കാർ സെഗ്മെന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പ്രീ-ഓൺഡ് കാർ വിപണിയിൽ 32% വിപണി വിഹിതത്തിലെത്തും.