സ്വന്തമായി ഉപഗ്രഹം നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ്. ധ്രുവ നിർമ്മിച്ച തൈബോൾട്ട് -1, തൈബോൾട്ട് -2 നാനോ സാറ്റ്ലൈറ്റുകൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കഴിഞ്ഞ ദിവസം വിക്ഷേപിച്ചിരുന്നു.

സ്വന്തമായി ഉപഗ്രഹം നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയായി Dhruva Space
  • 20ലധികം എംഎസ്എംഇകളുടെ സഹായത്തോടെ, പൂർണ്ണമായും ഹൈദരാബാദിൽ നിർമ്മിച്ചവയാണ് ഈ ഉപഗ്രഹങ്ങൾ.
  • പിഎസ്എൽവി-സി 54ലാണ് 1.45 കിലോഗ്രാം ഭാരമുള്ള സാറ്റ്ലൈറ്റുകൾ വിക്ഷേപിച്ചത്. ലോ ഡാറ്റാ റേറ്റ് കമ്മ്യൂണിക്കേഷന് ഉപയോഗപ്പെടുത്താവുന്നതാണ് ഇവ.
  • ഫാമുകളിലെ മണ്ണ് നിരീക്ഷണം, കാർഷികോൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കൽ, പാർക്കിംഗ് സ്ഥലങ്ങളുടെ ലഭ്യത തുടങ്ങിയവയുൾക്കൊള്ളുന്നതാണ് ലോ ഡാറ്റാ റേറ്റ് കമ്മ്യൂണിക്കേഷൻ. റേഡിയോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പേലോഡുകളും സാറ്റ്ലൈറ്റുകളിൽ സജ്ജമാക്കിയിരുന്നു.

സാറ്റ്ലൈറ്റ് ഹബ്ബാകുന്നോ ഹൈദരാബാദ് ?

Sanjay Nekkanti, Krishna Teja Penamakuru, Abhay Egoor, Chaitanya Dora Surapureddy. 2012ലാണ് ധ്രുവ സ്‌പേസ് സ്ഥാപിച്ചത്. 2010-ൽ ഹൈദരാബാദിലെയും, ബെംഗളൂരുവിലെയും ഏഴ് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ ചേർന്ന് സ്റ്റഡ്‌സാറ്റ് എന്ന പേരിൽ ഒരു ക്യൂബ്സാറ്റ് സാറ്റ്ലൈറ്റ് നിർമ്മിച്ചു. ഈ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സഞ്ജയ്. ഫാർമ, പ്രതിരോധം, എയ്‌റോസ്‌പേസ്, ഐടി തുടങ്ങിയ മേഖലകൾക്ക് ശേഷം ഹൈദരാബാദ് ഇപ്പോൾ ഉപഗ്രഹ ഇക്കോ സിസ്റ്റത്തിന്റെ കേന്ദ്രമായും മാറുകയാണ്. അടുത്തിടെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് അതിന്റെ വിക്രം-എസ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 350 ബില്യൺ ഡോളർ മൂല്യമുള്ള ബഹിരാകാശരംഗത്ത് രണ്ട് ശതമാനം വിഹിതമാണ് രാജ്യത്തിനുള്ളത്.

ഇത് 2040 ഓടെ 1 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version