കൊച്ചി പോർട്ടിനെ
ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റാനുളള നടപടികളുമായി കേന്ദ്രസർക്കാർ. വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്ത് അടുക്കുന്നതിന് സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പൽച്ചാലിന്റെ ആഴം വർദ്ധിപ്പിക്കുന്നത്.
കപ്പൽച്ചാലിന്റെ ആഴം 16 മീറ്ററായി വർധിപ്പിക്കാൻ 380 കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കപ്പൽച്ചാലിന്റെ നിലവിലെ ആഴം 14.5 മീറ്ററാണ്, ഇത് 16 മീറ്ററായി ഉയർത്തുന്നതോടെ അന്താരാഷ്ട്രകപ്പലുകൾക്ക് കൊളംബോ തുറമുഖത്തെ ആശ്രയിക്കേണ്ടി വരില്ല. വല്ലാര്‍പാടം ടെര്‍മിനലിന്റെ കണ്ടെയ്നര്‍ നിലവിലെ നിർവഹണ ശേഷി ഉയർത്താനുമാകും. കേന്ദ്രസർക്കാർ പദ്ധതി ചെലവിന്റെ 50% മാത്രമേ വഹിക്കുന്നുള്ളൂ, ബാക്കി തുക കൊച്ചി തുറമുഖ അതോറിറ്റിയാണ് വഹിക്കേണ്ടത്. കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി നിലവിൽ 50% ചിലവ് നിറവേറ്റാൻ പര്യാപ്തമല്ല.
രാജ്യത്തെ വ്യാപാരമേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനത്തെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ്വാഗതം ചെയ്തു. കൊച്ചിൻ പോർട്ടിന്റെ സാമ്പത്തിക സ്ഥിതി പര്യാപ്തമല്ലാത്തതിനാൽ മുഴുവൻ ചിലവും കേന്ദ്രം വഹിക്കണമെന്നും ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. ലൈറ്റ് ഹൗസുകളുടെ അറ്റകുറ്റപ്പണികൾക്കും നാവിഗേഷനുള്ള മറ്റ് സഹായങ്ങൾക്കുമായി കപ്പലുകളിൽ നിന്ന് ഈടാക്കുന്ന ചാർജായ ലൈറ്റ് ഹൗസ് കുടിശ്ശികസംബന്ധിച്ച് കേന്ദ്ര സർക്കാർ പുനഃപരിശോധന നടത്തണമെന്നും ചേംബർ ആവശ്യപ്പെട്ടു.
The Central Government to invest ₹380 crore to transform Kochi port into a transshipment hub