സംസ്ഥാന സർക്കാരിന്റെ എഡ്‌ടെക് വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 2,000 ഹൈസ്‌കൂളുകളിലായി 9,000 റോബോട്ടിക് ലാബുകൾ സ്ഥാപിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഐസിടി ശൃംഖലയായ ലിറ്റിൽ കൈറ്റ്സ് വഴി ആരംഭിക്കുന്ന റോബോട്ടിക്‌സ് ലാബുകളുടെ ഉദ്ഘാടനം ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾക്കൊള്ളുന്ന കോഴ്സ്, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക ചിന്തയും, പ്രശ്നപരിഹാര ശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രസകരമായ പഠനത്തിലൂടെ വിദ്യാർത്ഥികളുടെ വിജ്ഞാന വൈദഗ്ധ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് വിലയിരുത്തുന്നു.

പരിശീലനത്തിനായി 1,000 രൂപയിൽ താഴെ വിലവരുന്ന കിറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകും. ഒരു പ്രത്യേക പരിശീലന മൊഡ്യൂളിന്റെ സഹായത്തോടെ, 4,000 കൈറ്റ് അധ്യാപകരായിരിക്കും പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

എന്തെല്ലാം പഠിപ്പിക്കും ?

ട്രാഫിക് സിഗ്നൽ വികസനം, ലൈറ്റ് സെൻസിംഗിലൂടെ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡോർ, സെക്യൂരിറ്റി അലാം തുടങ്ങി സ്കൂൾ തലത്തിൽ തന്നെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. ഉപജില്ല- ജില്ലാ തലങ്ങളിൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, ഓഡിയോ നിയന്ത്രിത ഹോം ഓട്ടോമേഷൻ, കാഴ്ച വൈകല്യമുള്ളവർക്കായി വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. 12 ലക്ഷത്തിലധികം വിദ്യാർത്ഥികളിലേക്ക് പദ്ധതി എത്തിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version