ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരികളിൽ ഒന്നായ ധാരാവിയുടെ പുനർവികസനം അതാണിപ്പോൾ വാർത്തകളിൽ നിറയുന്നത്.

ധാരാവിയുടെ പുനർവികസനവും ചേരി നിവാസികളുടെ പുനരധിവാസവും നടപ്പാക്കാൻ നടത്തിയ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. അങ്ങനെ കഴിഞ്ഞ 15 വർഷമായി പരാജയപ്പെട്ട ധാരാവിയുടെ പുനർവികസനമാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഈ ചേരി പുനർനിർമിക്കുന്നത് മറ്റാരുമല്ല അദാനി ഗ്രൂപ്പാണ്.

അദാനിയുടെ ലേലം 5,069 കോടി രൂപ

ധാരാവിയുടെ പരിവർത്തനം ലക്ഷ്യമിട്ട് ധാരാവി പുനർവികസന പദ്ധതി മഹാരാഷ്ട്ര സർക്കാർ ലേലത്തിൽ വെച്ചിരുന്നു. മഹാരാഷ്ട്ര സർക്കാർ ധാരാവിയുടെ വികസനത്തിനും പുനരധിവാസത്തിനുമായി ഒക്ടോബർ 1 നാണ് ആഗോള ടെൻഡർ വിളിച്ചത്. ഒക്ടോബർ 11 ന് നടന്ന പ്രീ-ബിഡ് മീറ്റിംഗിൽ, ഇന്ത്യയിൽ നിന്നുള്ള എട്ട് കമ്പനികളും യുഎഇയും ദക്ഷിണ കൊറിയയും ധാരാവിയുടെ പുനർവികസനത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അദാനി റിയൽറ്റിയും ഡിഎൽഎഫും Naman ഗ്രൂപ്പുമാണ് ബിഡ്ഡ് സമർപ്പിച്ചത്.

ഇതിൽ ഡിഎൽഎഫും അദാനി ഗ്രൂപ്പും അവസാന റൗണ്ടിലെത്തി. അദാനി ഗ്രൂപ്പിന്റെ ലേലം 5,069 കോടി രൂപയ്ക്കും ഡിഎൽഎഫ് 2,025 കോടി രൂപയ്ക്കും ആയിരുന്നു. കരാർ നേടിയ അദാനി ഗ്രൂപ്പ് ആറര ലക്ഷം ചേരി നിവാസികളെ ഏഴ് വർഷത്തേക്ക് പുനരധിവസിപ്പിക്കണം. ധാരാവിയിലെ റെസിഡൻഷ്യൽ ഏരിയകളും കൊമേഴ്സ്യൽ ഏരിയയും വിൽക്കാൻ ലേലത്തിലെ വിജയിച്ച അദാനിക്ക് സാധിക്കും.

ചേരിയുടെ മുഖച്ഛായ മാറ്റുന്ന നീക്കം

മെച്ചപ്പെട്ട നഗര അടിസ്ഥാന സൗകര്യങ്ങളോടെ ഉളള കെട്ടിട സമുച്ചയമായി ഇവിടം മാറ്റാനാണ് മഹാരാഷ്ട്ര സർക്കാർ ആദ്യം മുതൽ വിഭാവനം ചെയ്തിരുന്നത്.

  • ചേരി നിവാസികളും വാണിജ്യ സ്ഥാപനങ്ങളുള്ളവരുമടക്കം 68,000 പേരെ പുനരധിവസിപ്പിക്കാൻ ഇത് ആവശ്യമായിരുന്നു.
    • 2000 ജനുവരി 1-ന് മുമ്പ് ചേരിയിൽ താമസിച്ചിരുന്നവർക്ക് 300 ചതുരശ്ര അടി വീടുകൾ സൗജന്യമായി നൽകാനാണ് സർക്കാർ തീരുമാനിച്ചത്.
    • 2000-നും 2011-നും ഇടയിൽ ധാരാവിയിൽ സ്ഥിരതാമസമാക്കിയവർക്ക് ഒരു നിശ്ചിതവിലയ്ക്ക് വീട് നൽകാനും പദ്ധതിയിട്ടു.
    • 1999-ൽ ധാരാവിയുടെ പുനർവികസനത്തിന് ബി.ജെ.പി-സേനാ സർക്കാരാണ് ആദ്യം പച്ചക്കൊടി കാട്ടിയത്. അതിനുശേഷം, 2003-04-ൽ മഹാരാഷ്ട്ര സർക്കാർ ധാരാവിയെ ഒരു സംയോജിത ആസൂത്രിത ടൗൺഷിപ്പായി പുനർവികസിപ്പിച്ചെടുക്കാൻ തീരുമാനിക്കുകയും അതിനുള്ള ഒരു കർമപദ്ധതിക്ക് അംഗീകാരം നൽകുകയും ചെയ്തു.
    • ചേരി പുനരധിവാസ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഭൂമി സെക്ടറുകളായി തിരിച്ച് അവയ്ക്കായി ഡെവലപ്പർമാരെ നിയമിക്കാനും ധാരാവിയെ മുഴുവൻ അവികസിത പ്രദേശമായി പ്രഖ്യാപിക്കാനും വികസനത്തിനായി പ്രത്യേക പ്ലാനിംഗ് അതോറിറ്റിയെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു.
    • എന്നാൽ റെയിൽവേ ഭൂമി പുനർവികസന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെത്തുടർന്ന് ടെൻഡർ നൽകിയില്ല.
    • 2020 ആയപ്പോഴേക്കും മഹാരാഷ്ട്ര സർക്കാർ മാറി, ആ വർഷം ഒക്ടോബറിൽ, ഉദ്ധവ് താക്കറെ സർക്കാർ ടെൻഡർ റദ്ദാക്കുകയും പുതിയ ടെൻഡറുകൾ ഉടൻ വിളിക്കുമെന്നും അറിയിച്ചു.

പിന്നീട് ഏകനാഥ് ഷിൻഡെ അധികാരമേറ്റതോടെ പുതിയ ടെണ്ടർ ക്ഷണിക്കുകയായിരുന്നു.

മുംബൈയുടെ ഹൃദയം തുറക്കുന്നു

ധാരാവിയുടെ പുനർവികസനം, മുംബൈയുടെ ഹൃദയഭാഗത്ത് 600 ഏക്കറിലധികം വരുന്ന കണ്ണായ ഭൂമി തുറന്നുകൊടുക്കുന്നു. ദക്ഷിണ മുംബൈയ്ക്കും നഗരത്തിന്റെ വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുർള കോംപ്ലക്‌സിനും സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2.8 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ചേരി, ഒരു ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു തുകൽ, മൺപാത്ര വ്യവസായത്തിന്റെ കേന്ദ്രമാണ്. ഏകദേശം പത്തുലക്ഷം നിവാസികൾ, അധിവസിക്കുന്ന ധാരാവി 2008-ൽ പുറത്തിറങ്ങിയ “സ്ലംഡോഗ് മില്യണയർ” എന്ന സിനിമയ്ക്ക് ശേഷം,വലിയ തോതിൽ ആഗോള ശ്രദ്ധ നേടിയിരുന്നു.
Adani group wins the Dharavi redevelopment project rights. Adani’s bid was worth Rs 5,069 crores. Adani Properties is the real estate development company of the Adani group.The government’s stipulated minimum investment was Rs 1,600 crore

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version