ശത്രുരാജ്യത്തെ ചെറുക്കാൻ പക്ഷികൾ
ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ കണ്ടെത്തി സൈനികരെ വിവരമറിയിക്കാൻ ശേഷിയുള്ള പക്ഷികളാണ് ഇവ. ഉത്തരാഖണ്ഡിലെ ഔലിയിൽ നടക്കുന്ന ഇന്ത്യ- യുഎസ് സംയുക്ത സൈനിക പരിശീലന അഭ്യാസത്തിൽ ഈ പക്ഷികളുടെ പ്രവർത്തനരീതി ഇന്ത്യൻ സൈന്യം പ്രദർശിപ്പിച്ചു. അതിർത്തിക്കപ്പുറത്ത് നിന്നും പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിലേക്ക് കടന്നു കയറുന്ന ഡ്രോണുകളുടെ ഭീഷണി നേരിടാൻ റെഡ് കൈറ്റെന്ന് പേരുള്ള ഈ പക്ഷികൾ സുരക്ഷാസേനയെ സഹായിക്കും. പാകിസ്ഥാൻ അയച്ച ഡ്രോണുകൾ മയക്കുമരുന്നുകളും, തോക്കുകളുമടക്കം പഞ്ചാബിലും, ജമ്മുവിലും ഉപേക്ഷിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ജമ്മുവിലെ സാംബ ജില്ലയിൽ പാകിസ്ഥാൻ ഡ്രോൺ വഴി ഉപേക്ഷിച്ച ആയുധങ്ങളും ഇന്ത്യൻ കറൻസിയും ജമ്മു കശ്മീർ പോലീസ് കണ്ടെടുത്തിരുന്നു.
വർധിക്കുന്ന ഡ്രോൺ സാന്നിധ്യം
പാകിസ്ഥാനിൽ നിന്ന് പഞ്ചാബ്, ജമ്മു അതിർത്തികളിലൂടെ മയക്കുമരുന്നുകളും, ആയുധങ്ങളും, വെടിക്കോപ്പുകളും ഡ്രോൺ മാർഗം കടത്തുന്നത് വർധിച്ചിട്ടുണ്ടെന്നും ഈ ഭീഷണി തടയാൻ ബിഎസ്എഫ് വിദഗ്ധമായ പരിഹാരം കണ്ടെത്തുമെന്നും 2022 നവംബർ ആദ്യം ബിഎസ്എഫ് ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗ് പറഞ്ഞിരുന്നു. ഡ്രോൺ ഫോറൻസിക്സിനെ കുറിച്ച് പഠിക്കാൻ ബിഎസ്എഫ് ഡൽഹിയിൽ അത്യാധുനിക ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2020-ൽ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ 79 ഡ്രോൺ വിമാനങ്ങളാണ് ബിഎസ്എഫ് കണ്ടെത്തിയത്. 2021ൽ ഇത് 109 ആയി വർധിച്ചു. 2022ൽ 266ലധികം ഡ്രോണുകളാണ് ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് സൈന്യം കണ്ടെടുത്തത്.
എന്താണ് യുദ്ധ് അഭ്യാസ്?
ഇന്ത്യ- യുഎസ് സംയുക്ത സൈനികാഭ്യാസമായ യുദ്ധ് അഭ്യാസ്, സമാധാന പരിപാലനം, ദുരന്ത നിവാരണ പ്രവർത്തനം എന്നിവയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും, വൈദഗ്ധ്യം പങ്കിടാനും ലക്ഷ്യമിട്ടുള്ളതാണ്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള മികച്ച രീതികൾ, തന്ത്രങ്ങൾ, സാങ്കേതികതകൾ, നടപടിക്രമങ്ങൾ എന്നിവ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും യുഎസും തമ്മിൽ വർഷം തോറും അഭ്യാസം നടത്തുന്നത്. യുഎസിലെ അലാസ്കയിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ് റിച്ചാർഡ്സണിൽ ആയിരുന്നു കഴിഞ്ഞ വർഷത്തെ യുദ്ധ് അഭ്യാസ് നടത്തിയത്.
You shouldn’t be shocked to see a bunch of soldiers flying the bird at the country’s border. Considering that this technique can also be used to repel enemies. How? These birds have the ability to detect enemy drones and warn warriors. The security forces would be assisted by these birds, known as red kites, in dealing with the threat posed by drones crossing the border and entering provinces like Punjab and Jammu & Kashmir.