പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി വിപണനം ചെയ്യാവുന്ന നൂതന ആശയങ്ങളും മാതൃകകളും അവതരിപ്പിച്ച് ശ്രദ്ധേയമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ക്ലൈമത്തോൺ.

Kochi ക്ലൈമത്തോണിൽ കിടിലം ഐഡിയയുമായി സ്റ്റാർട്ടപ്പുകൾ, Climathon concludes with Rs.30 lakh prizes
  1. വനവൽക്കരണ പദ്ധതികൾ ടെക്നോളജിയുടെ സഹായത്തോടെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന വൈവിധ്യമാർന്ന വെബ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോം Treetag ആണ് ക്ലമത്തോണിൽ ഒന്നാമതെത്തിയത്.
  2. ജൈവമാലിന്യത്തെ കാലിത്തീറ്റയാക്കുന്ന സംസ്‌കരണ സംവിധാനം അവതരിപ്പിച്ച ZEWA ഇക്കോസിസ്റ്റംസ് രണ്ടാമത്തെ വിജയിയായി.
  3. മുളയിൽ നിന്ന് രൂപം ചോർച്ച തടയാനും ചൂട് കുറയ്ക്കാനും സഹായിക്കുന്ന സംയോജിത സോളാർ റൂഫ് അവതരിപ്പിച്ച Vatsaa Energy മൂന്നാമത്തെ വിജയി ആയി.

EY ഗ്ലോബൽ ഡെലിവറി സർവീസസുമായി ചേർന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ദ്വിദിന പരിപാടി സംഘടിപ്പിച്ചത്. 30 ലക്ഷം രൂപയുടെ സമ്മാനമാണ് 11 സ്റ്റാർട്ടപ്പുകൾ നേടിയത്.

ഫെഡറൽ ബാങ്ക് ചെയർമാൻ സി. ബാലഗോപാൽ ഉദ്ഘാടനം ചെയ്ത ക്ലൈമത്തോണിൽ കെഎസ്‌യുഎം CEO അനൂപ് അംബിക, EY ഇന്ത്യ ലൊക്കേഷൻ ലീഡർ റിച്ചാർഡ് ആന്റണി, ഗ്ലോബൽ ഓപ്പറേഷൻസ് ലീഡർ Mukul Pachisia തുടങ്ങിയവരും പങ്കെടുത്തു. EY GDS ലീഡർ കോശി എം. മാത്യു സമാപന ചടങ്ങിൽ വിജയികൾക്ക് സമ്മാനം നൽകി.

ആദ്യ മൂന്ന് വിജയികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനത്തെത്തിയ മറ്റ് ഏഴ് പേർക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിച്ചു.

മുടി മാലിന്യം വളമായി മാറ്റാവുന്ന ടെക്നോളജി അവതരിപ്പിച്ച സ്റ്റാർട്ടപ്പിന് ഒരു ലക്ഷം രൂപയുടെ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് കളിപ്പാട്ടങ്ങൾ, ടൈലുകൾ, ഇഷ്ടികകൾ എന്നിവ നിർമ്മിക്കുന്ന Speranza Plasti Crafts, മൾട്ടിസ്പെക്ട്രൽ UAV ഉപയോഗിച്ച് ശേഖരിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ഫീൽഡിൽ ആവശ്യമായ ഭൂപടങ്ങൾ തയ്യാറാക്കുന്ന Fuselage Innovations, സ്മാർട്ട് ഫാമിംഗ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന Teqard Labs, നെൽ-വിള അവശിഷ്ടങ്ങളിൽ നിന്ന് ഡിസ്പോസിബിൾ ടേബിൾവെയറുകൾ നിർമിക്കുന്ന Qudrat എന്നിവ റണ്ണർഅപ്പുകളായി.

X BOSON, VIR Naturals, Lares.ai എന്നിവയും സമ്മാനങ്ങൾ നേടി. MYCROWB Your Eco Friend LLP പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ നടന്ന ക്ലൈമത്തോണിൽ യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ‌ ചർച്ച നടന്നു. സെഷനുകളിൽ മൊത്തത്തിൽ 174 നൂതന ആശയങ്ങളും സമാഹരിച്ചു.

The Kerala Startup Mission’s Climathon stands out for showcasing commercially viable, avant-garde concepts and approaches to promote environmental preservation. The winners of the climathon were ‘Treetag’, a flexible web-based platform that uses technology to manage Forestry Initiatives, ‘ZEWA Ecosystems’, which developed a technology for treating organic waste and converting it into animal feed and ‘Vatsaa Energy’, which developed an integrated solar roof made of bamboo to stop roof leaks and lower heat.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version