ആറ് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ‘ദേശി’ ഇവിയുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

6 ചെറുപ്പക്കാരാണ് ഈ ഇവിയുടെ നിർമാണത്തിന് പിന്നിലെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ‘ആവശ്യമാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്’, എന്ന് യുവാക്കൾ ഒരു ഗ്രാമവീഥിയിലൂടെ സഞ്ചരിക്കുന്ന വീഡിയോ പങ്കു വച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

മഹീന്ദ്രയുടെ അഭിപ്രായത്തിൽ, ഈ കണ്ടുപിടിത്തം തിരക്കേറിയ യൂറോപ്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരു ടൂർ ‘ബസ്’ ആയി ഉപയോഗിക്കാനാകും.

Also Read: Anand Mahindra വൈറലാക്കിയ കല്യാണ മണ്ഡപം! | ആനന്ദ് മഹീന്ദ്ര പോലും തുള്ളിച്ചാടിയ ‘ഹയ്യ ഹയ്യ’

എം ആൻഡ് എം ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷ് ഇന്ത്യൻ ഓട്ടോമോട്ടീവ് ഡിസൈനറായ പ്രതാപ് ബോസിനെ ടാഗ് ചെയ്ത മഹീന്ദ്ര വാഹനം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന ചില ഡിസൈൻ ഇൻപുട്ടുകൾ നിർദ്ദേശിക്കുകയും ചെയ്തു.

  • ഒറ്റ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇവിക്ക് കഴിയുമെന്നു നിർമാതാവ് അവകാശപ്പെട്ടു.
  • ഈ ദേശി ഇവി നിർമ്മിക്കുന്നതിനുള്ള ആകെ ചെലവ് ഏകദേശം 12,000 രൂപ മാത്രമായിരുന്നു.
  • 41,000-ലധികം ലൈക്കുകളും 5,000-ത്തിലധികം റീട്വീറ്റുകളും പിന്നിട്ട വീഡിയോയ്ക്ക് ഇന്റർനെറ്റിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

രസകരമായ വീഡിയോകൾ മുതൽ പ്രചോദനാത്മകമായ കഥകൾ വരെ വൈവിധ്യമാർന്ന ഉള്ളടക്കം സ്ഥിരമായി പോസ്റ്റുചെയ്യുന്നത് ആനന്ദ് മഹീന്ദ്രയുടെ പതിവാണ്.

Yet another tweet by Anand Mahindra goes viral. This time he shared videos of a six-seater electric vehicle. The video shows a man driving the vehicle with his friends on board. He claims that the EV can travel 150 km on a single charge. The total cost of manufacturing was within Rs 12,000. Anand Mahindra shares video of a ‘desi six-seater EV’

Related News: മഹീന്ദ്ര SUV ചാർജ്ജ് ചെയ്യാൻ റിലയൻസ് | ഇ-ബസുകളുമായി ഗ്രീൻസെൽ മൊബിലിറ്റി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version