രാജ്യത്തെ ജനപ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, കാറുകളുടെ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. 2023 ജനുവരി മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.
പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ജനപ്രിയമോഡലുകളുടെ നിർമാതാക്കൾ വില വർദ്ധിപ്പിക്കുന്നത്.
വിവിധ മോഡലുകളുടെ വില ഉയർത്തുമെന്ന് പറഞ്ഞ കമ്പനി ഓരോ മോഡലിനും വിലവർദ്ധനവ് എത്രമാത്രമെന്ന് വ്യക്തമാക്കിയില്ല. ചിപ്പ് ഷോർട്ടേജ് അടക്കമുളളവ കാർ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിൽപ്പന ഉയർന്നപ്പോൾ വൈദ്യുത ഘടകങ്ങളുടെ ക്ഷാമം കാരണം ആഭ്യന്തര മോഡലുകളുടെ ഉത്പാദനത്തെ ബാധിച്ചു. ആഘാതം കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും കമ്പനി അറിയിച്ചു.
Also Read: കൂട്ടപിരിച്ചുവിടലുകൾക്ക് പിന്നിലെ കാരണമെന്ത്? | Layoff News
വിൽപ്പന വളർച്ച കൂടി
- നവംബറിൽ 14.27% വിൽപ്പന വളർച്ച രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വില വർധന.
- ഈ മാസം കമ്പനി 1,59,044 കാറുകൾ വിറ്റു, 2021 നവംബറിൽ വിറ്റ 1,39,814 യൂണിറ്റുകളിൽ നിന്ന് ഇത് മികച്ച വർദ്ധനവാണ്.
- മൊത്തത്തിൽ, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന കോംപാക്റ്റ് സെഗ്മെന്റ് 72,844 യൂണിറ്റ് വിൽപ്പന നടത്തി.
- 27.8% വർധന രേഖപ്പെടുത്തി. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹന വിഭാഗം 32,563 യൂണിറ്റുകൾ വിറ്റു, 32.5% വർധന രേഖപ്പെടുത്തി.
മാരുതി ഒറ്റയ്ക്കല്ല
അടുത്തിടെ വിലവർദ്ധന പ്രഖ്യാപിക്കുന്ന ആദ്യത്തെ കമ്പനിയല്ല മാരുതി സുസുക്കി. ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ മാസം ഏകദേശം 1% വിലവർദ്ധന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം കുഷാക്ക്, സ്ലാവിയ കാറുകൾക്കും സ്കോഡ വില വർധിപ്പിച്ചിരുന്നു. നവംബറിൽ പ്രീമിയം കാർ നിർമ്മാതാക്കളായ വോൾവോ ഇന്ത്യയിൽ XC40 റീചാർജ്, XC60, XC90 എസ്യുവികളുടെ വില വർധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് പണപ്പെരുപ്പം ചൂണ്ടിക്കാട്ടി വിവിധ മോഡലുകളിലുടനീളം വില വർദ്ധന പ്രഖ്യാപിച്ചിരുന്നു.
Maruti Suzuki to increase the price of its vehicles. The new cost will be effective from January 2023. The hike would be different across models. Maruti is yet to reveal the new prices