കടൽത്തിരമാലകൾ പോലും വെറുതേയല്ല, അണക്കെട്ടുകളിൽ നിന്നും, കാറ്റിൽ നിന്നുമെല്ലാം വൈദ്യുതിയുണ്ടാക്കുന്നതു പോലെത്തന്നെ തിരമാലകളിൽ നിന്നും വൈദ്യുതിയുണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളും, ഗവേഷകരും.

കടൽത്തിരകളിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന ഓഷ്യൻ വേവ് എനർജി കൺവെർട്ടറുകൾ വികസിപ്പിച്ചിരിക്കുകയാണ് ഇവർ.

കടൽത്തിരയിൽ നിന്ന് വൈദ്യുതിയുണ്ടാക്കും ഈ ഐഐടിക്കാർ, അറിയാം Ocean Wave Energy Converter

കടൽത്തിരകളിൽ നിന്ന് കറന്റ് !

സിന്ധുജ-1 എന്ന് പേരിട്ടിരിക്കുന്ന ഈ ഓഷ്യൻ വേവ് എനർജി കൺവെർട്ടർ, തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരത്ത് നിന്ന് 6 കിലോമീറ്റർ അകലെ 20 മീറ്റർ താഴ്ചയിൽ വിന്യസിച്ചു. മദ്രാസ് ഐഐടിയിൽ പ്രൊഫസറായ അബ്ദുസമദ്, വിദ്യാർത്ഥികളായ വിഷ്ണു വിജയശങ്കർ, സുമൻ കുവാർ എന്നിവരാണ് ഗവേഷണത്തിന് പിന്നിൽ. സമുദ്രോർജ്ജം കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉപകരണം സഹായകമാകുമെന്ന് വിലയിരുത്തുന്നു. മൂന്ന് വർഷത്തിനുള്ളിൽ കടൽ തിരകളിൽ നിന്ന് 1 മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഐഐടിയുടെ ‘ഇന്നവേറ്റീവ് റിസർച്ച് പ്രോജക്റ്റ്’ വഴിയാണ് ഗവേഷണത്തിനുള്ള ധനസഹായം ലഭിച്ചത്.

റിന്യൂവബിൾ എനർജി ലക്ഷ്യങ്ങൾ

ഫ്ലോട്ടിംഗ് ബോയ്, ഇലക്ട്രിക്കൽ മൊഡ്യൂൾ, സ്പാർ എന്നിങ്ങനെ മൂന്നു സെഗ്മെന്റുകളായാണ് ഓഷ്യൻ വേവ് എനർജി കൺവെർട്ടർ വികസിപ്പിച്ചിരിക്കുന്നത്.

തിരമാലകളെ ബാധിക്കാത്ത തരത്തിൽ കടൽത്തീരത്ത് സ്പാർ സുരക്ഷിതമാക്കാം. ഇത് തിരമാലകൾക്കൊപ്പം സഞ്ചരിക്കാനും അവയ്ക്കിടയിൽ ആപേക്ഷിക ചലനം സൃഷ്ടിക്കാനും ബോയിയെ അനുവദിക്കും. ചലനം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് ജനറേറ്ററിനെ പ്രവർത്തിക്കാനനുവദിക്കുന്നു. 2030-ഓടെ പുനരുപയോഗ ഊർജത്തിലൂടെ 500 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉപകരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. IIT Madras successfully deployed Sindhuja-1, an ocean wave energy converter. It was deployed at the Tuticorin coast in Tamil Nadu. The device was installed at a depth of 20 meters. Prof. Abdus Samad led the research and was assisted by MS students Vishnu Vijayshankar and Suman Kuar.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version