ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടിക, അവരുടെ ഏറ്റവും പുതിയ ആസ്തിയും, സാമ്പത്തിക പ്രകടനവും അനുസരിച്ച് വർഷം തോറും വ്യത്യാസപ്പെടാം. ഇലോൺ മസ്ക്, ബെർണാർഡ് അർനോൾട്ട്, ​ഗൗതം അദാനി, ജെഫ് ബെസോസ് എന്നിങ്ങനെ 10 പേരാണ് 2022 ഡിസംബർ 5 ന് ബ്ലൂംബെർഗ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച സമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

ഇലോൺ മസ്ക് — $ 189 billion

ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയിലൂടെയും, റോക്കറ്റ് നിർമാതാക്കളായ സ്‌പേസ് എക്‌സ് വഴിയും ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാണ് മസ്ക് പരിശ്രമിക്കുന്നത്.

ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ മൂല്യം നിലവിൽ ഏകദേശം 800 ബില്യൺ ഡോളറാണ്, നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 189 ബില്യൺ ഡോളറാണ്. ഏകദേശം 100 ബില്യൺ ഡോളറാണ് മസ്‌കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ നിലവിലെ മൂല്യം.

ബെർണാർഡ് അർനോൾട്ട് — $ 167 billion

LVMHന്റെ ഫ്രാൻസിലെ ചെയർമാനും, സിഇഒയുമായ ബെർണാർഡ് അർനോൾട്ട് ലോകത്തെ ഏറ്റവും മികച്ച സമ്പന്നരുടെ പട്ടികയിൽ രണ്ടാമത്.

Louis Vuitton, Sephora തുടങ്ങി 70ഓളം ബ്രാൻഡുകളുമായി 167 ബില്യൺ ഡോളർ മൂല്യമാണ് അദ്ദേഹത്തിനുള്ളത്. ഫ്രഞ്ച് വ്യവസായിയും, യൂറോപ്പിലെ ധനികനുമായ ബെർണാഡ് അർനോൾട്ടിന്റെ കഴിഞ്ഞ വർഷം ഡിസംബറിലെ മൂല്യം 100 ബില്യൺ ഡോളർ ആണ്.

​ഗൗതം അദാനി — $ 127 billion

ഊർജം, ലോജിസ്റ്റിക്‌സ്, കൃഷി, എയ്‌റോസ്‌പേസ് എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് അദാനി ഗ്രൂപ്പിനുള്ളത്.

രാജ്യത്ത് പോർട്ടുകളടക്കം കൈകാര്യം ചെയ്യുന്ന ബിസിനസ് ഗ്രൂപ്പാണ് അദാനിയുടേത്.

ജെഫ് ബെസോസ് – $ 117 billion

ആമസോൺ ഫൗണ്ടറും, സിഇഒയുമായ ജെഫ് ബെസോസിന്റെ ആസ്തി 117 ബില്യൺ ഡോളറാണ്, ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ നാലാമതാണ് Jeff Bezos. 2019-ൽ വിവാഹമോചനത്തെ തുടർന്ന് ആമസോൺ ഓഹരികളിൽ നാലിലൊന്ന് ഭാര്യ മക്കെൻസിയ്ക്ക് കൈമാറിയിരുന്നു. കൈമാറ്റത്തിന് ശേഷവും സമ്പന്ന പട്ടികയിൽ അദ്ദേഹം നാലാം സ്ഥാനത്ത് തന്നെ തുടരുന്നു. 1994-ൽ സിയാറ്റിലിലെ ഗാരേജിൽ നിന്നാണ് ജെഫ് ബെസോസ് ആമസോൺ പ്ലാറ്റ്ഫോമിന് രൂപം നൽകിയത്.

ബിൽ ഗേറ്റ്സ് – $ 117 billion

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ കോ ഫൗണ്ടറായ ബിൽ ഗേറ്റ്‌സിന്റെ ആസ്തി 117 ബില്യൺ ഡോളറാണ്.

പോൾ അലനുമായി ചേർന്നാണ് സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ് ബിൽ ഗേറ്റ്‌സ് സ്ഥാപിക്കുന്നത്. അടുത്തിടെ, കമ്പനിയിലെ സ്വന്തം ഓഹരികളിൽ ഭൂരിഭാഗവും വിറ്റ് 1% ഓഹരികൾ നിലനിർത്തുകയും ബാക്കി ഓഹരികളിലും മറ്റ് ആസ്തികളിലും നിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ മൈക്രോസോഫ്റ്റ് ഓഹരി വില ഉയർന്നപ്പോൾ, ബിൽ ഗേറ്റ്സ് 100 ബില്യൺ ഡോളർ ക്ലബ്ബിൽ പ്രവേശിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റബിൾ ഫൗണ്ടേഷനാണ് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ.

വാറൻ ബഫറ്റ് – $ 110 billion

Oracle of Omaha എന്നറിയപ്പെടുന്ന വാറൻ ബഫറ്റ് എക്കാലത്തെയും മികച്ച നിക്ഷേപകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. പ്രശസ്തരായ ഗീക്കോ ഇൻഷുറൻസ്, ഡ്യൂറസെൽ, ഡയറി ക്വീൻ റെസ്റ്റോറന്റ് എന്നിവയുൾപ്പെടെ 60-ലധികം കമ്പനികളുൾക്കൊള്ളുന്ന Berkshire Hathaway ബഫറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. 110 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ലാറി എലിസൺ – $ 97 billion

1977ൽ സ്ഥാപിതമായ സോഫ്റ്റ്‌വെയർ സ്ഥാപനമായ ഒറാക്കിളിൽ നിന്ന് സമ്പാദിച്ച 97 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ലാറി എലിസണിനുള്ളത്. ഒറാക്കിളിന്റെ കോ-ഫൗണ്ടറിൽ ഒരാളായിരുന്നു ലാറി എലിസൺ. 2014-ൽ അദ്ദേഹം കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിയുകയും അതിനുശേഷം ഒറാക്കിൾ ബോർഡ് ചെയർമാനും, ചീഫ് ടെക്‌നോളജി ഉപദേഷ്ടാവുമായി പ്രവർത്തിക്കുന്നു. 2018 ഡിസംബർ മുതൽ 3 ദശലക്ഷം
ടെസ് ല ഓഹരികൾ സ്വന്തമാക്കിയ ശേഷം എലിസൺ ടെസ്‌ല ബോർഡിലും അംഗമാണ്.

മുകേഷ് അംബാനി – $ 94.8 billion

പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, റീട്ടെയിൽ, ടെലികോം എന്നിവയിലുടനീളം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫൗണ്ടറും ചെയർമാനുമായ മുകേഷ് അംബാനിയ്ക്ക് നിക്ഷേപമുണ്ട്. രാജ്യത്തെ ടെലികോം വിപണിയിൽ, 2016 ൽ റിലയൻസ് 4G ഫോൺ സേവനങ്ങൾ ആരംഭിച്ചത് നിരവധി നെറ്റ്‌വർക്ക് ബിസിനസ്സുകളെ സാരമായി ബാധിച്ചിരുന്നു.

ലാറി പേജ് – $ 92.7 billion

ഗൂഗിളിന്റെ കോഫൗണ്ടറായ ലാറി പേജിന്റെ ആസ്തി 81.4 ബില്യൺ ഡോളറാണ്. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒമ്പതാം സ്ഥാനത്താണ് ഇദ്ദേഹം. പ്രശസ്ത ബഹിരാകാശ പര്യവേഷണ കമ്പനിയായ പ്ലാനറ്ററി റിസോഴ്‌സിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്, കൂടാതെ ഫ്ലൈയിംഗ് കാർ, സ്റ്റാർട്ടപ്പ് കമ്പനികളായ കിറ്റി ഹോക്ക്, ഓപ്പണർ എന്നിവയ്ക്കും ധനസഹായം നൽകുന്നുണ്ട്.

സ്റ്റീവ് ബാൽമർ – $ 90.5 billion

Los Angeles Clippers ഉടമ സ്റ്റീവ് ബാൽമറിന്റെ ആസ്തി 90.5 ബില്യൺ ഡോളറാണ്. ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് അദ്ദേഹം. 1980-ൽ മൈക്രോസോഫ്റ്റിൽ ചേർന്ന സ്റ്റീവ് ബാൽമർ, 2000 മുതൽ 2014 വരെയുള്ള കാലയളവിൽ മൈക്രോസോഫ്റ്റ് സിഇഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.

The Bloomberg Billionaires Index has just arrived. As per the latest report, Elon Musk is the world’s richest person with a net worth of $189 billion. He is followed by Bernard Arnault and Family and Gautam Adani and Family. Let’s have a look at the profiles of the world’s new billionaires.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version