ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് ഇന്ത്യയെ പ്രശംസിച്ച് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോഫൗണ്ടറായ മെലിൻഡ ഗേറ്റ്സ്.
സ്ത്രീകളെ ശാക്തീകരിക്കുന്ന നടപടികളിലൂടെ എന്തുചെയ്യാനാകുമെന്നും സ്ത്രീകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളും ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുന്നത് തുടരുകയാണെന്ന് മെലിൻഡ ഗേറ്റ്സ് പറഞ്ഞു.
സർക്കാരിന് പ്രശംസ
“പണ കൈമാറ്റം നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് ലിംഗോദ്ദേശ്യപരമായ നയരൂപീകരണത്തിന്റെ ഒരു ഉദാഹരണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ താഴെത്തട്ടിൽ നിന്നുളള ശാക്തീകരണത്തിലൂടെ കൂടുതൽ ലിംഗസമത്വമുള്ള രാജ്യം കെട്ടിപ്പടുക്കുകയാണ്,” അവർ കൂട്ടിച്ചേർത്തു.
ഗേറ്റ്സ് ഫൗണ്ടേഷനും ഇന്ത്യാ ഗവൺമെന്റും സംയുക്ത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ലിംഗസമത്വത്തിന്റെ വിവിധ തലങ്ങൾ ഇനിയും മെച്ചപ്പെടുത്തുന്നതിനും ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്ന് മെലിൻഡ ഗേറ്റ്സ് പ്രത്യാശ പ്രകടിപ്പിച്ചു.
രാഷ്ട്രപതി ഭവനിലും മെലിൻഡ
രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായും മെലിൻഡ ഗേറ്റ്സ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ആദിവാസി സമൂഹങ്ങളെ ബാധിക്കുന്ന സിക്കിൾ സെൽ അനീമിയ പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്കും ശ്രദ്ധ ചെലുത്താൻ ഫൗണ്ടേഷൻ ശ്രമിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ആദിവാസി മേഖലകളിൽ ചെറുകിട വന ഉൽപന്നങ്ങൾക്കായി സഹകരണ വിപണന സംരംഭങ്ങൾ ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് രാഷ്ട്രപതി ഫൗണ്ടേഷനോട് അഭ്യർത്ഥിച്ചു.
Melinda Gates, a philanthropist, praised India for supporting gender equality and said, “India continues to show the world what investing in women can do and the advantages of investing in women.”