ഇന്ത്യൻ ആയോധനകലയായ കളരിയ്ക്ക് ദുബായിൽ നിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളരി പ്രദർശനത്തിലാണ് നേട്ടം.
ഏറ്റവും കൂടുതൽ പേർ ഒരേസമയം കളരി അഭ്യസിച്ചതിന്റെ പേരിലാണ് റെക്കോർഡ്.
- 4 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള 270 വിദ്യാർത്ഥികൾ പ്രദർശനത്തിൽ പങ്കെടുത്തു.
- ദുബായ് കളരി ക്ലബ്ബ്, യുഎഇ പൊലീസുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.
- 3,000 വർഷത്തിലേറെ പഴക്കമുള്ള ആയോധനകലയാണ് കളരി. മെയ്പയാട്ട്, കോൽത്താരി, അംഗത്താരി, വെറും കൈ പ്രയോഗം എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് കളരിയെ തിരിച്ചിരിക്കുന്നത്.
- വിദ്യാർത്ഥികൾ അവരുടെ സാങ്കേതിക മികവിൽ പുരോഗതി കൈവരിക്കുന്നതിനനുസരിച്ച് ബെൽറ്റുകൾ നൽകുന്നു.
ഫാൽക്കൺ രൂപത്തിൽ അഭ്യാസികൾ
യുഎഇയുടെ ദേശീയ പക്ഷിയായ ഫാൽക്കണിന്റ രൂപത്തിലാണ് അഭ്യാസികൾ കളരി ചുവടുകൾ വച്ചത്. കേരളത്തിന്റെ പുരാതന ആയോധന കലയായ കളരിപ്പയറ്റിന്റെ മാഹാത്മ്യം ലോകമെമ്പാടും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ദുബായ് കളരി ക്ലബ്ബ് പ്രദർശനം ഒരുക്കിയത്. ദുബായ് സാത്വയിലുള്ള ദുബായ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് ആന്റ് എമർജൻസിയുടെ വേദിയിലാണ് കളരിപ്പയറ്റ് പ്രദർശനം നടന്നത്.
Kalari Club Dubai achieves Guinness World Record. The record is for most people simultaneously performing Kalarippayattu, a martial art form. A total of 270 students took part in the event. The students were between the ages of 4 and 60. They stood in the formation of a falcon to set the record.