ഡാബറിന്റെ 136 വർഷം പഴക്കമുള്ള കഥ തുടങ്ങുന്നത്,
ബംഗാളിൽ ഫിസിഷ്യനായി പ്രവർത്തിച്ചിരുന്ന, ഡോ. എസ്. കെ. ബർമന്റെ ചെറിയ ഒരു ദർശനത്തിൽ നിന്നും പരിശ്രമത്തിൽ നിന്നുമാണ്. ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന സാധാരണ മനുഷ്യർക്ക് താങ്ങാവുന്ന വിലയിൽ ഫലപ്രദമായ രോഗശമനം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
അന്നത്തെ മാരക അസുഖങ്ങളായ കോളറ, മലേറിയ, പ്ലേഗ് എന്നിവയ്ക്ക് സ്വാഭാവികമായ മരുന്നുകൾ ഉണ്ടാക്കാനുള്ള പരിശ്രമം സ്വയം ഏറ്റെടുക്കുകയായിരുന്നു ഡോ. ബർമൻ.
ക്രമേണ അദ്ദേഹത്തിന്റെ മരുന്നുകളെ കുറിച്ചുള്ള വാർത്തകൾ പ്രശസ്തമാകാൻ തുടങ്ങി. ഒപ്പം, ഫലപ്രദമായ മരുന്ന് നൽകുന്ന വിശ്വസ്തനായ ‘Daktar’ അഥവാ ഡോക്ടർ എന്നും അറിയപ്പെടാൻ തുടങ്ങി. Daktar Burman എന്നതിന്റെ ചുരുക്ക പേരായിട്ടാണ് തന്റെ പ്രസ്ഥാനത്തിന് അദ്ദേഹം Dabur എന്ന പേര് നൽകിയത്. ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനും വിതരണത്തിനും വേണ്ടി ഡോ. ബർമൻ 1884 ൽ ആരംഭിച്ച പ്രസ്ഥാനമാണ് Dabur. കൃത്യമായ ചികിത്സ ലഭിക്കാതിരുന്ന ധാരാളം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ ഡാബറിന് സാധിച്ചു. ഡോ. ബർമന്റെ നിലയ്ക്കാത്ത പരിശ്രമങ്ങളും പ്രതിബദ്ധതയും അദ്ദേഹത്തിന് വിശ്വാസ്യതയുടെ ലേബൽ നേടിക്കൊടുത്തു. 1936 ൽ ഡാബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയി.
ഇന്ന് വിവിധ ആയുർവേദ ഉത്പന്നങ്ങളുണ്ടാക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ഡാബർ. 250 ൽ പരം ആയുർവേദ പ്രൊഡക്ടുകൾ വിൽക്കുന്ന ഡാബർ ഇപ്പോൾ നോക്കി നടത്തുന്നത് ബർമൻ ഫാമിലിയുടെ ആറാമത്തെ തലമുറയാണ്. ഡാബർ Amla ഹെയർ ഓയിലിലൂടെയാണ് പേർസണൽ കെയർ മാർക്കറ്റിൽ ഡാബർ ആദ്യമായി ചുവടു വച്ചത്. ഡാബർ ച്യവനപ്രാശം ആണ് ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയ ബ്രാൻഡഡ് ച്യവനപ്രാശം. 1980 ൽ ആനന്ദ് ബർമൻ കമ്പനിയിൽ ജോയിൻ ചെയ്യുകയും ക്യാന്സറിനെതിരെയുള്ള മരുന്നുല്പാദനം ആരംഭിക്കുകയും ചെയ്തു. 1986 ലാണ് കമ്പനി ഡാബർ ഇന്ത്യ പബ്ലിക് ലിമിറ്റഡ് ആയി മാറിയത്. Hajmola, Honey ,Vatika, Dabur Toothpaste , Real Fruit Juice എന്നിവയൊക്കെ വളരെ സ്വീകാര്യത ലഭിച്ച ഉത്പന്നങ്ങളാണ്. ഇന്ന്, നൂറിൽ പരം രാജ്യങ്ങളിലായി 67 ലക്ഷം റീറ്റെയ്ൽ ഔട്ലെറ്റുകളിലാണ് ഡാബർ ഉത്പന്നങ്ങൾ ലഭ്യമാകുന്നത്. സ്കിൻ ആൻഡ് ഹെയർ കെയറിൽ നിന്നും പാക്കേജ്ഡ് ഫുഡ് വരെ എത്തി നിൽക്കുമ്പോൾ, ഡാബർ ഇന്ത്യ ലിമിറ്റഡിന്റെ വരുമാനം 8,500 കോടി രൂപയാണ്. നിലവിൽ, FMCG ലീഡറായി വളരുമ്പോൾ, ബർമൻ കുടുംബത്തിലെ അഞ്ചാം തലമുറയിലുള്ള അമിത് ബർമനാണ് ഡാബർ ഇന്ത്യയുടെ ചെയർമാൻ.
The name ‘Dabur’ is nostalgic to Indians. The ayurvedic brand with more than 130 years of legacy and 250 ayurvedic products to its credit has been an inspiration to many entrepreneurs. Dabur’s products come under the category of Hair Care, Oral Care, Health Care, Skin Care, Home Care and Food Segment. Some of its products such as Pudinhara, Honeytus, Hajmola, Dabur Amla Hair Oil, Vatika, Chyawanprash, and Real Fruit Juice have a great brand recall, too. What is the story of Dabur? Let’s check out.