2017 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ സാമ്പത്തിക സ്ഥിരതയുള്ള 10 കമ്പനികൾ ഇവയാണ്. രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്.
റിപ്പോർട്ട് പ്രകാരം, 97 ശതമാനം സംയോജിത വാർഷിക വളർച്ചാനിരക്കുമായി അദാനി എന്റർപ്രൈസസ് ആണ് മുന്നിൽ. കെമിക്കൽ വിതരണ കമ്പനിയായ ആൽക്കൈൽ അമൈൻസിന്റെ (Alkyl Amines) ഇക്വിറ്റി വരുമാനം 20 ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയർന്നിട്ടുണ്ട്. നോയിഡ ആസ്ഥാനമായുള്ള ഐടി സ്ഥാപനം കോഫോർജിന്റെ (Coforge) ഇക്വിറ്റി വരുമാനം 16 ശതമാനത്തിൽ നിന്ന് 24 ശതമാനമായും വർധിച്ചു. യഥാക്രമം 74%, 59% എന്നിങ്ങനെയാണ് ഇരുകമ്പനികളുടേയും സംയോജിത വാർഷിക വളർച്ചാനിരക്ക്. പ്രമുഖ ഐടി സ്ഥാപനങ്ങളായ മൈൻഡ്ട്രീ, എൽ ആന്റ് ടി ഇൻഫോടെക് (Mindtree, L&T Infotech) എന്നിവയുടെ സംയോജിത വാർഷിക വളർച്ചാനിരക്ക് യഥാക്രമം 57ഉം 54ഉം ശതമാനമാണ്. എസ്ആർഎഫ്, ഡിവിസ് ലാബ്സ്, ആസ്ട്രൽ പൈപ്പ്സ്, ആർതി ഇൻഡസ്ട്രീസ് (SRF, Divi’s Labs, Astral pipes, Varun beverages, Aarti Industries) എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുന്ന മറ്റ് കമ്പനികളാണ്.
ടെക്നോളജിയാണ് താരം!
ഏറ്റവും വലിയ സമ്പത്ത് സൃഷ്ടിക്കുന്ന മേഖലയായി സാങ്കേതികവിദ്യ ഉയർന്നുവരുന്നുവെന്നതാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം 2022 സാമ്പത്തിക വർഷം അത്ര മികച്ചതല്ല. ഈ കമ്പനികളുടെ ഓഹരികളിൽ 12-44% ഇടിവ് രേഖപ്പെടുത്തി. എന്നാൽ 2017 മുതൽ 22 വരെയുള്ള കാലയളവിൽ സാങ്കേതിക മേഖല മൊത്തത്തിൽ ഏറ്റവും വലിയ സമ്പത്ത് സ്രഷ്ടാവായി ഉയർന്നു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവ ഈ കാലയളവിൽ ഏറ്റവും വലിയ 10 സമ്പത്ത് സൃഷ്ടാക്കളുടെ പട്ടികയിൽ ആധിപത്യം സ്ഥാപിക്കാൻ ടെക് മേഖലയെ സഹായിച്ചു, മൊത്തം സമ്പത്ത് ₹17.65 ലക്ഷം കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നിവ ആദ്യ 10 പട്ടികയിൽ ഇടം നേടിയതോടെ മൊത്തം 11 ലക്ഷം കോടി രൂപയുടെ സമ്പത്ത് സൃഷ്ടിച്ച് ധനകാര്യ സേവന മേഖല രണ്ടാം സ്ഥാനത്തും തുടരുന്നു.
Who have been India’s 10 most consistent wealth creators in the 2017-2022 period? Adani Enterprises has the highest price compounded annual growth rate (CAGR) of 97 per cent, says Motilal Oswal’s 27th Annual Wealth Creation Study. Chemical supplier Alkyl Amines’ return on equity (ROE) jumped from 20 per cent to 23 per cent. IT firm Coforge’s ROE shot from 16 per cent to 24 per cent with a CAGR of 59 per cent