രാജ്യത്തെ ഇലക്ട്രിക് വാഹനവിപണി കൂടുതൽ മത്സരാധിഷ്ഠിതമായിക്കൊണ്ടിരിക്കുകയാണ്. EV നിർമാണത്തിന്ന് പ്രമുഖ കമ്പനികൾ സ്വന്തമായ നിർമാണ പ്ലാന്റുകളും പങ്കാളിത്തങ്ങളും പ്രഖ്യാപിക്കുന്നുണ്ട്.

10,000 കോടിയുമായി EV വിപണി പിടിക്കാൻ മഹീന്ദ്ര

ആ നിരയിലേക്കെത്തുകയാണ് വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര.  ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനായി  10,000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് M&M. പൂനെയിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് 10,000 കോടി രൂപ നിക്ഷേപിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ വ്യാവസായിക പ്രോത്സാഹന പദ്ധതി പ്രകാരമാണ് പൂനെയിലെ മഹീന്ദ്രയുടെ നിക്ഷേപം. മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനം വഴി 7-8 വർഷത്തിനുള്ളിലാണ് 10,000 കോടി രൂപ നിക്ഷേപം പൂർത്തിയാകുന്നത്.

ടാറ്റയെ നേരിടാൻ

അത്യാധുനിക INGLO EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി  ബ്രാൻഡിന് കീഴിലുള്ള   ഇലക്ട്രിക് എസ്‌യുവികൾ ഉൾപ്പെടെ ഇവിടെ നിർമിക്കും. ‘BE’ എന്ന് വിളിക്കുന്ന പുതിയ ഇലക്ട്രിക്-ഒൺലി ബ്രാൻഡ്രാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. നെക്‌സോൺ എസ്‌യുവിയുടെയും ടിഗോർ ഹാച്ച്‌ബാക്കിന്റെയും ഇലക്ട്രിക് മോഡലുകളുമായി  രാജ്യത്തെ ഇവി വിപണിയിൽ ആധിപത്യം പുലർത്തുന്ന ടാറ്റ മോട്ടോഴ്‌സിനെ നേരിടാൻ പുതിയ പ്ലാന്റ് മഹീന്ദ്രയെ സഹായിക്കും. 2023 സാമ്പത്തിക വർഷത്തിന്റെ (ഏപ്രിൽ-സെപ്റ്റംബർ 2022) ആദ്യ പകുതിയിൽ, ടാറ്റ മോട്ടോഴ്സ് അതിന്റെ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും 15,518 യൂണിറ്റുകൾ വിറ്റു.  85 ശതമാനം വിപണി വിഹിതം ഇത് ടാറ്റയ്ക്ക് നൽകി. നേരത്തെ തന്നെ എത്തിയെങ്കിലും ഇവി രംഗത്ത് ടാറ്റ മോട്ടോഴ്‌സിനെക്കാൾ വളരെ പിന്നിലാണ് മഹീന്ദ്ര. 2023 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുള്ള XUV400 എന്ന ഇലക്ട്രിക് എസ്‌യുവിയുമായി ശക്തമായ തിരിച്ചുവരവ് നടത്താനാണ് ഇപ്പോൾ കമ്പനി ശ്രമിക്കുന്നത്.

ഫണ്ട് സ്വരൂപിക്കൽ തുടരുന്നു

2027ഓടെ മൊത്തം വിൽപ്പനയുടെ 30 ശതമാനമെങ്കിലും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്നാകാൻ മഹീന്ദ്ര ലക്ഷ്യമിടുന്നതിനാൽ ഇവി പ്ലാന്റ് സ്ഥാപിക്കാൻ ഒന്നിലധികം സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഒടുവിലാണ് മഹാരാഷ്ട്ര വ്യാവസായിക പ്രോത്സാഹന പദ്ധതിക്ക് കീഴിൽ നിർമാണത്തിന് അംഗീകാരം ലഭിച്ചത്. ടാറ്റ മോട്ടോഴ്‌സിനെപ്പോലെ, മഹീന്ദ്രയും തങ്ങളുടെ ഇവി ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി മുൻനിര നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ജൂലൈയിൽ ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റിൽ (BII) നിന്ന് പുതിയ ഫോർ വീൽ പാസഞ്ചർ ഇവി കമ്പനിക്കായി  1,925 കോടി രൂപ സമാഹരിച്ചിരുന്നു. ഇവികളുടെ നിർമ്മാണത്തിനായി 500 മില്യൺ ഡോളർ വരെ സമാഹരിക്കുന്നതിന് മറ്റ് നിക്ഷേപ സ്ഥാപനങ്ങളുമായി M&M ചർച്ച നടത്തുന്നതായും റിപ്പോർട്ടുണ്ട്.  രാജ്യത്തെ മൊത്ത കാർ വിൽപ്പനയുടെ ഒരു ശതമാനം മാത്രമാണ് ഇലക്ട്രിക് മോഡലുകൾ. 2030ഓടെ ഇത് 30% ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. Mahindra & Mahindra to invest in the Electric Vehicle Market. It would invest Rs 10,000 crore to  support India’s EV manufacturing spectrum. The company received consent from Maharashtra Government’s Industrial promotion scheme for Electric Vehicles

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version